Kerala
കെ.എം മാണി ചരമവാർഷിക ദിനാചരണം 9 ന്

പാലാ:- കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എം മാണിയുടെ ചരമദിനമായ ഏപ്രിൽ 9 ന് അദ്ധ്വാനവർഗ്ഗ സദസ് സംഘടിപ്പിക്കുന്നു. പാർട്ടി ചെയർമാൻ പി.ജെ ജോസഫിന്റെ നേതൃത്വത്തിൽ രാവിലെ 9.30 ന് കത്തീഡ്രൽ പള്ളിയിലെ കബറിടത്തിൽ പുഷ്പാർച്ചന നടത്തും.
തുടർന്ന് 10 ന് പാർട്ടി ഓഫീസിൽ ചേരുന്ന അദ്ധ്വാനവർഗ്ഗ സദസ്സിൽ നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട് അദ്ധ്യക്ഷത വഹിക്കും.. സംസ്ഥാന, ജില്ലാ നേതാക്കൾ സംബന്ധിക്കുമെന്ന് ഓഫീസ്ചാർജ് ജനറൽ സെക്രട്ടറി അഡ്വ. ജോബി കുറ്റിക്കാട്ട് അറിയിച്ചു.