പാലാ:പേണ്ടാനംവയൽ ശ്രീബാലഭദ്രാ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരു വുത്സവം 2025 ഏപ്രിൽ 22 ചൊവ്വ (കൊല്ലവർഷം 1120 മേടം 9) വൈകിട്ട 5.30 ന് ക്ഷേത്രാചാരാനുഷ്‌ടാനങ്ങളോടെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വടക്കുംപുറം ശശിധരൻ തന്ത്രികളുടെയും മേൽശാന്തി ശ്രീ മുകേഷ് ശാന്ത-യുടെയും മുഖ്യകാർമികത്വത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആരംഭിച്ച് ഏപ്രിൽ 23 ബുധൻ (കൊല്ലവർഷം 1120 മേടം 10) വൈകിട്ട് നടക്കുന്ന ദീപാരാധാന, പൂമൂടൽ, ഗുരുതി, വലിയകാണിക്ക എന്നീ ചടങ്ങുകളോടെ സമാപിക്കുന്ന തുമാണ്. നമ്മുടെ നാടിൻ്റെ ഐശ്വര്യത്തിനും സമ്പൽസമൃദ്ധിക്കും പേണ്ടാനം വയൽ അമ്മയുടെ പിറന്നാൾ ആഘോഷത്തിലേക്ക് എല്ലാ ഭക്തജനങ്ങളുടെയും അകമഴിഞ്ഞ സാന്നിദ്ധ്യ സഹകരണ ങ്ങൾ ദേവീനാമത്തിൽ അഭ്യർത്ഥിച്ചുകൊള്ളുന്നു.

കാര്യപരിപാടി

22-04-2025 വൈകിട്ട് 7.00 ന് ദീപാരാധന,പൂമൂടൽ
ശ്രീ. എം. കെ. പത്മനാഭൻ മനത്താനത്ത് പാലാ വക വഴിപാട്
23-04-2025 രാവിലെ 5.00 ന് നിർമ്മാല്യദർശനം മഹാഗണപതിഹോമം
6.30 ന് ഉഷപൂജ 8.00 ന് : നവകം, പഞ്ചഗവ്യകലശപൂജ
10.00 ന് ഉച്ചയ്ക്ക് കലശാഭഷേകം, പ്രസന്നപൂജ
1.00 ന് : പ്രസാദം ഊട്ട് വൈകിട്ട് 5.30 ന് നടതുറപ്പ്
താലം വരവേൽപ്പ് 7.20 ന്7.30 ന് : ദീപാരാധന, പൂമൂടൽ
ശ്രീമതി മോളി ആരോലിക്കൽ അരിവിളഞ്ഞപൊയിൽ കണ്ണൂർ വക വഴിപാട്
ഗുരുതി 8.30 ന് അത്താഴപൂജ, നടയടപ്പ്
NB: ഉത്സവത്തോടനുബന്ധിച്ച് ഇടനാട് ഗുരുമന്ദിരത്തിൽ നിന്നും വൈകിട്ട് 7 മണിക്ക് ക്ഷേത്രസന്നിധിയിലേക്ക് നടത്തുന്ന താലം എഴുന്നള്ളിപ്പിൽ എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
മാസപൂജക്കായി ക്ഷേത്രനട തുറക്കുന്നത് എല്ലാ ഇംഗ്ലീഷ് മാസവും ആദ്യ ഞായറാഴ്‌ചകളിലാണ്. രാവിലെ 6.30 ന് നടതുറന്ന് (നിർമ്മാല്യ ദർശനം) 7.00 ന് ഉഷപൂജ, 7.30 ന് ഗണപതി ഹോമം, 8.30 ന് ഉച്ചപൂജയ്ക്ക് ശേഷം 9.30 ന് നട അടയ്ക്കുന്നതാണ്.

