കോട്ടയം:ഡോ. ഷാജു സെബാസ്റ്റ്യൻ (48) കപ്പലുമാക്കൽ . കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും 1998 ബാച്ചിൽ എംബിബിഎസ് . ഈരാറ്റുപേട്ട ,10 പൂഞ്ഞാർ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ മെഡിക്കൽ ഓഫീസർ ആയിരുന്നു. നിലവിൽ ഇടുക്കി ചക്കുപള്ളം പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ആണ്. KGMOA കോട്ടയം ജില്ലാ സെക്രട്ടറി, മിഡ് സോൺ ജോയിൻ്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. 2014 ലെ കോട്ടയം സംസ്ഥാന സമ്മേളനത്തിന്റെ ഓർഗനൈസിംഗ് സെക്രട്ടറിയായിരുന്നു. മികച്ച സംഘാടകനും കറകളഞ്ഞ സംഘടനാ പ്രവർത്തകനുമായിരുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ സംഘടനയുടെ നേതൃത്വം ഏറ്റെടുത്ത് ധീരമായി സംഘടനയെ മുന്നോട്ട് നയിച്ച വ്യക്തിയായിരുന്നു. പ്രമേഹ പാദ രോഗ ചികിത്സയിൽ നിരവധി രോഗികൾക്ക് ആശ്വാസമേകി. ഡോ. ജോസ്‌ലി ഡാനിയേൽ ( FHC മീനച്ചിൽ) ഭാര്യയാണ് . മൂന്ന് മക്കൾ.

ഭൗതിക ദേഹം 13/4/ 2025 ഞായറാഴ്ച രാവിലെ 9 മണിക്ക് പാലാ വിളക്ക് മരുതിലുള്ള വസതിയിൽ എത്തിക്കുന്നതും വൈകിട്ട് 3.30 ന് പാലാക്കാട് ചെറുപുഷ്പം പളളിയിൽ അന്ത്യ കർമങ്ങൾ ആരംഭിക്കുന്നതും ആണ്.
ഉച്ചയ്ക്ക് 1.30 ന് വസതിയിൽ വച്ച് സംഘടനയുടെ അന്തിമോപചാരം അർപ്പിക്കുന്നതും തുടർന്ന് 3 മണിക്ക് പാലാ IMA ഹൗസിൽ അനുശോചന യോഗം ചേരുന്നതുമാണ്

