
കോട്ടയം: കർഷകനും കർഷക തൊഴിലാളിയും ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങളാണെന്ന് വിളിച്ച് പറഞ്ഞ കേരളാ കോൺഗ്രസിൻ്റെ ആലുവാ സാമ്പത്തീക പ്രമേയത്തിൻ്റെ പ്രസക്തി കെഎം മാണി സാറിൻ്റെ ആറാം ചരമദിനത്തിലും ജ്വലിച്ച് നിൽക്കുന്നതായി കെ.ടി.യു.സി സംസ്ഥാന സെക്രട്ടറി ജോസുകുട്ടി പൂവേലിൽ അഭിപ്രായപ്പെട്ടു.
കേരളാ കോൺഗ്രസിൻ്റെ രൂപീരെണകാലത്ത്, കൈയ്യിൽ നിന്നും ഒരു വിരൽ മുറിഞ്ഞ് പോയാൽ അത് കുറെ നേരം വിറയ്ക്കും അതിന് ശേഷം അതിൻ്റെ ചലനം നിലയ്ക്കും എന്ന് ഉപമ പറഞ്ഞ കോൺഗ്രസ് നേതാവ് ആർ ശങ്കറൊക്കെ മുൻ വിധിയോടെ ഈ പാർട്ടിയെ കണ്ടപ്പോൾ ഇന്നും കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിദ്ധ്യമായി നിലകൊള്ളുന്നത് ആർ ശങ്കർമാർക്കുള്ള തിരിച്ചടിയും ,കാലത്തിൻ്റെ മറുപടിയുമാണെന്ന് ജോസുകുട്ടി പൂവേലിൽ കൂട്ടി ചേർത്തു. കെ.എം മാണി ചരമദിനത്തിൽ കോട്ടയം തിരുനക്കര മൈതാനത്ത് വച്ച് കോട്ടയം മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1980 ൽ കർഷക തൊഴിലാളി പെൻഷൻ ഏർപ്പെടുത്തി കൊണ്ട് മാണിസാർ കൊണ്ടുവന്ന ബജറ്റ് ആലുവാ പ്രമേയത്തിൻ്റെ ഉപോൽപ്പന്നമായിരുന്നു.തമ്പ്രാൻ എന്ന് വിളിപ്പിക്കും ,പാളേൽ കഞ്ഞി കുടിപ്പിക്കും ഓർത്ത് കളിച്ചോ സൂക്ഷിച്ചോയെന്ന് കേരളാ കോൺഗ്രസ് മുദ്രാവാക്യം മുഴക്കിയെന്ന പ്രചാരണത്തിനേറ്റ തിരിച്ചടിയുമാണ് കർഷക തൊഴിലാളി പെൻഷൻ ഏർപ്പെടുത്തിയതിലൂടെ മാണി വിവക്ഷിച്ചതെന്നും ജോസുകുട്ടി പൂവേലിലും സംഘവും കോട്ടയം മീഡിയയോട് പറഞ്ഞു.
ജോസുകുട്ടി പൂവേലിൽ ,പാപ്പച്ചൻ മുരിങ്ങത്ത് ,കെ.കെ ദിവാകരൻ നായർ, സത്യൻ പാലാ ,കുര്യാച്ചൻ മണ്ണാർ മറ്റം, അനൂപ് ശ്രീക്കുട്ടി ,ടി.ഒ മാണി ,തുടങ്ങിയവർ തിരുനക്കരയിൽ സന്നിഹിതരായിരുന്നു.

