Kerala

കേന്ദ്രമന്ത്രി ജോർജ് കുര്യൻ നാളെ [ 08 – 04 – 25 ചൊവ്വാഴ്ച്ച ] മരിയ സദനത്തിൽ എത്തിച്ചേരുന്നു

 

പാലാ – കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പാലാ മരിയസദനത്തിൽ നാളെ എത്തുന്നു. മരിയസദനത്തിൽ പുതുതായി നിർമ്മിച്ച പാലിയേറ്റീവ് ബ്ലോക്കിൻ്റെ ഉദ്ഘാടനത്തിനായാണ് കേന്ദ്രമന്ത്രി എത്തുന്നത്.

മാനസിക വെല്ലുവിളികൾ നേരിടുന്ന അഞ്ഞൂറ്റി അൻപതിൽ പരം ആളുകളുടെ അഭയവും ആശ്രയവുമാണ് പാലാ മരിയ സദനം.പുതുതായി നിർമ്മിച്ച ബ്ലോക്കിന്റെ വെഞ്ചരിപ്പ് കർമ്മം പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും.യോഗത്തിൽ എംപിമാർ എംഎൽഎ മറ്റ് ജനപ്രതിനിധികൾ പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

പ്രമുഖ ഹൈവേ കരാർ കമ്പനിയായ രാജി മാത്യു ആൻഡ് കമ്പനിയാണ് പാലിയേറ്റീവ് ബ്ലോക്ക് ഉൾപ്പെടെയുള്ള ആശുപത്രി കെട്ടിടം മരിയസദനത്തിനായി നിർമ്മിച്ചു നൽകിയത്.പാലായിലെ നല്ലവരായ എല്ലാ മാധ്യമ സുഹൃത്തുക്കളെയും ഏറെ സ്നേഹത്തോടെ നാളെ നടക്കുന്ന ചടങ്ങിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

നിഖിൽ സെബാസ്റ്റ്യൻ അഡ്മിനിസ്ട്രേറ്റർ മരിയസദനം പാലാ 9745197538

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top