Kottayam
ഇഞ്ച ഭീഷണിയെ വെട്ടിയകറ്റി ചെയർമാൻ തോമസ് പീറ്ററും സംഘവും

പാലാ: മുണ്ടുപാലം ജംഗ്ഷനിൽ യാത്രക്കാർക്കും ,കാൽനടക്കാർക്കും ഭീഷണി ഉയർത്തി നിന്ന ഇഞ്ചകാട് പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്ററിൻ്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിമാറ്റി.
രാവിലെ ഏഴരയ്ക്കാണ് ഇഞ്ച നിഗ്രഹം തുടങ്ങിയത്.കൂടെ വൈസ് ചെയർമാൻ ബിജി ജോജോയും ഉണ്ടായിരുന്നു. കാൽനടക്കാർക്കും ബസ് യാത്രക്കാർക്കും ഭീഷണിയായി നിന്ന ഇഞ്ച വെട്ടിത്തെളിച്ച നടപടിയെ മുണ്ടുപാലത്തെ ജനങ്ങൾ അഭിനന്ദിച്ചു. കുറച്ച് കാലം കൊണ്ട് കൂടുതൽ ജനോപകാര പ്രദമായ നടപടികളുമായി പാലായിലാകെ നിറഞ്ഞ് നിന്നുള്ള പ്രവർത്തനമാണ് ചെയർമാൻ തോമസ് പീറ്റർ നടത്തുന്നത്.മുൻ ചെയർമാൻ ഷാജു വി തുരുത്തനും ഇത്തരം ജനോപകാര പ്രവർത്തികൾ നടത്തി പേരെടുത്തിരുന്നു.
എന്നാൽ അദ്ദേഹം മുഖ്യധാരയിൽ നിന്നും വിട്ടു പോയില്ലെന്നാണ് അവസാനം ലഭിച്ച റിപ്പോർട്ട് .അതെ പാതയിലും ജോസ് കെ മാണിയോടും ചേർന്നുള്ള നയമാണ് ടി പി എന്ന തോമസ് പീറ്ററിൻ്റെയും.