Kerala

ലഹരിക്കെതിരെ പുസ്തകവണ്ടിയുമായി എൻ.എസ്.എസ് ഹയർസെക്കണ്ടറി സ്കൂൾ കറുകച്ചാൽ

 

കറുകച്ചാൽ :സംസ്ഥാനമൊട്ടാകെ ലഹരിവിരുദ്ധപ്രവർത്തനങ്ങൾ നടക്കുമ്പോൾ ലഹരിയ്ക്കെതിരെ പുസ്തകവണ്ടി എന്ന നൂതന ആശയവുമായാണ് കോട്ടയം ജില്ലയിലെ കറുകച്ചാൽ എൻ.എസ്.എസ് ഹയർസെക്കണ്ടറി സ്കൂൾ അവധിക്കാലത്ത് പുസ്തകങ്ങളുമായി കുട്ടികളുടെ സമീപത്തേക്കെത്തുന്നത്. അദ്ധ്യാപകനും എഴുത്തുകാരനുമായ, ഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് വായനയാണ് ലഹരി, അറിവാണ് ആയുധം എന്ന പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ സ്കൂളിലെത്തി നിർവ്വഹിച്ചു. പുതിയ തലമുറ പുസ്തകവായനയിലേക്ക് തിരികെപ്പോകണമെന്നും ലഹരിയുൾപ്പെടെ സമൂഹത്തെ കാർന്നുതിന്നുന്ന വിപത്തുകൾക്കെതിരെ പൊരുതുവാൻ അറിവിനെ ആയുധമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റും, റീഡേഴ്സ് ക്ലബ്ബും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തുടർന്ന് പുസ്തകവണ്ടിയിൽ വോളൻ്റിയേഴ്സും അദ്ധ്യാപകരും നൂറ് കണക്കിന് വിദ്യാർത്ഥികൾക്ക് വീടുകളിലെത്തി അവരവരുടെ അഭിരുചിയ്ക്കനുസരിച്ചുള്ള പുസ്തകങ്ങൾ കൈമാറി. അവധിക്കാലത്ത് നിശ്ചിത ഇടവേളകളിൽ വീണ്ടും കുട്ടികൾക്ക് പുസ്തകങ്ങൾ എത്തിച്ചുനല്കുമെന്നും കുട്ടികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും സ്കൂൾ പ്രിൻസിപ്പാൾ മനു പി. നായർ പറഞ്ഞു. സീനിയർ അസിസ്റ്റൻഡ്ടി.എ ജയറാണി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രഭാത് ശ്രീധർ, വായനാ ക്ലബ്ബ് കോ-ഓർഡിനേറ്റർ ഡോ. പി.എൻ. രാജേഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി അമ്പിളി. എൻ ഇളയത് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top