ആലപ്പുഴ:വീടിനുള്ളിൽ നിന്ന് യുവതിയുടെ സ്വർണാഭരണങ്ങൾ കാണാതായി; വിവരം പുറത്തറിഞ്ഞ് മണിക്കൂറുകൾക്കകം ഭർത്താവ് പിടിയിൽ

ആലപ്പുഴ വട്ടപ്പള്ളിയിലാണ് സംഭവം.
ആലപ്പുഴ സക്കറിയ ബസാർ വട്ടപ്പള്ളി ജമീല പുരയിടത്തിൽ ഷംനയുടെ വീട്ടിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് കാണാതായത്.
15പവൻ സ്വർണാഭരണം കാണാനില്ലെന്നായിരുന്നു പരാതി.
വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി ആലമാരയിൽ പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ മോഷണം പോയ വിവരം അറിയുന്നത്.
പിന്നാലെ സൗത്ത് പോലീസ് സ്ഥലത്തെത്തി ഷംനയെ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുപോയി വിശദമമായി ചോദ്യംചെയ്തു.
ഷംനയുമായി പിണങ്ങി കഴിയുകയായിരുന്ന ഭർത്താവ് ഷെഫീഖിനെയും പോലീസ് വിളിപ്പിച്ച് ചോദ്യം ചെയ്തു.
ചോദ്യം ചെയ്യലിലാണ് ഷഫീഖ് കുറ്റം സമ്മതിച്ചത്.
ഏഴേമുക്കാൽ പവൻ സ്വർണമാണ് മോഷണം പോയതെന്ന് പിന്നീട് കണ്ടെത്തി.
സ്വകാര്യസ്ഥാപനത്തിൽ പണയപെടുത്തിയ സ്വർണം പ്രതിയുടെ സാന്നിധ്യത്തിൽ കണ്ടെടുത്തു.
അകന്നുകഴിഞ്ഞിരുന്ന ഷെഫീഖ് അടുത്തൂകൂടി കഴിഞ്ഞ പെരുന്നാളിന് ഭാര്യയെയും മക്കളെയും കാണാൻ വീട്ടിലെത്തിയിരുന്നു.
ഷെഫീഖിനെ വിളിച്ചുവരുത്തി ചോദ്യംചെയ്തപ്പോഴാണ് മോഷണക്കഥയുടെ ചുരുളഴിഞ്ഞത്.

