
പാലാ : മുത്തോലി ഗ്രാമപഞ്ചായത്തില്‍ നടന്ന പരമ്പരാഗത പാചക കൈപ്പുണ്യ മത്സരം നാടിൻ്റെ രുചി വൈവിധ്യത്തിൻ്റെ നവ്യാനുഭവമായി.
മുത്തോലി ഗ്രാമപഞ്ചായത്തും – ബ്രൈറ്റ് ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് കൗതുകമാർന്ന മത്സരം സംഘടിപ്പിച്ചത്.
മത്സരത്തിൽ കെ എസ് സതിമോൾ – ടി.എസ് പൗർണ്ണമി നായർ ടീം ഒന്നാം സമ്മാനം നേടി. സെലിൻ കുര്യൻ – ജ്വാക്വിലിൻ റോമി ടീം രണ്ടും ധാലിയ ബാലചന്ദ്രൻ – മായാ സുധാകരൻ ടീം മൂന്നാം സ്ഥാനവും നേടി.
മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൺജിത്ത്ജി മീനാഭവൻ മത്സരം ഉദ്ഘാടനം ചെയ്തു. ബ്രൈറ്റ് ഹോട്ടൽ മാനേജ്മെൻറ് ഇൻസ്റ്റ്യൂട്ട് പ്രിൻസിപ്പൽ ജോസ് അമ്പാട്ട് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജൻ മുണ്ടമറ്റം,പഞ്ചായത്ത് മെമ്പർമാരായ എൻ കെ ശശികുമാർ, ആര്യ സബിൻ, ശ്രീജയ എംബി, എമ്മാനുവൽ പനക്കൽ തുടങ്ങിയവർ പങ്കെടുത്തു.
അടുക്കളകളിലെ പരമ്പരാഗത രുചിയും നാട്ടു പാചക നൈപുണ്യവും പരിചയപ്പെടുന്നതിനായി നടത്തിയ മത്സരത്തിന് വലിയ പ്രതികരണമാണ് ലഭിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രൺജിത്ത് ജി മീനാഭവൻ അറിയിച്ചു.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി അരുണാപുരത്തെ ബ്രൈറ്റ് ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും പഞ്ചായത്തും സംയുക്തമായിട്ടാണ് മത്സരം ഒരുക്കിയത്.

