Kerala

പ്രൗഢഗംഭീരമായ വിളംബരജാഥയോടെ കെഴുവംകുളം ഗുരുദേവക്ഷേത്രത്തിന്റെ 25 -മത് പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന് ഏപ്രിൽ ആറിന് തുടക്കം

പാലാ:പ്രൗഢഗംഭീരമായ വിളംബരജാഥയോടെ കെഴുവംകുളം ഗുരുദേവക്ഷേത്രത്തിന്റെ 25 -മത് പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന് ഏപ്രിൽ ആറിന് തുടക്കം കുറിക്കും.ഏപ്രിൽ 6, 7, 8 ,9 തീയതികളിലായി നടക്കുന്ന പ്രതിഷ്ഠ, വാർഷിക മഹോത്സവത്തോടനുബന്ധിച്ചുള്ള വിളംബര ജാഥയുടെ ഉദ്ഘാടനം മീനച്ചിൽ എസ്എൻഡിപി യൂണിയൻ വൈസ് ചെയർമാൻ സജീവ് വയല നിർവഹിക്കും. ആഘോഷ കമ്മിറ്റി രക്ഷാധികാരി പി എൻ ജഗന്നിവാസ് അധ്യക്ഷത വഹിക്കും.രണ്ടാം ദിവസമായ ഏഴാം തീയതി രാവിലെ അഞ്ചിന് നട തുറക്കും. തുടർന്ന് നിർമാല്യദർശനം, വിശേഷാൽഗുരുപൂജ ഗുരുദേവ കൃതി പാരായണം എന്നിവയ്ക്ക് ശേഷം ഉച്ചപൂജയെ തുടർന്ന് നടയടക്കും. വൈകുന്നേരം ആറരയ്ക്ക് ദീപാരാധനയ്ക്കു ശേഷം കലാസന്ധ്യയുടെ ഉദ്ഘാടനം അച്ചായൻസ് ഗോൾഡ് ചെയർമാനും ജീവകാരുണ്യ പ്രവർത്തകനുമായ ടോണി വർക്കിച്ചൻ നിർവഹിക്കും. 7.15ന് തിരുവാതിര, ഏഴരയ്ക്ക് പ്രസാദമൂട്ട്, തുടർന്ന് 7.45ന് വൈക്കം മാളവികയുടെ നാടകം ജീവിതത്തിന് ഒരു ആമുഖം.
എട്ടാം തീയതി രാവിലെ നാലരയ്ക്ക് നട തുടർന്ന് വിശേഷാൽ പൂജകൾക്ക് ശേഷം 7 10ന് മേൽശാന്തി മഹേശ്വരൻ പമ്പാവാലിയുടെ മുഖ്യ കാർമികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും. 7 30ന് വിശേഷാൽ പൂജകൾ.

10 മണിക്ക് നടക്കുന്ന പ്രതിഷ്ഠ വാർഷിക സമ്മേളനത്തിന് മഹേശ്വരൻ ശാന്തികൾ ഭദ്രദീപം പ്രകാശിപ്പിക്കും. ജനറൽ കൺവീനർ സി എൽ പുരുഷോത്തമൻ ആമുഖപ്രസംഗം നടത്തും. മീനച്ചിൽ എസ്എൻഡിപി യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുനൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി ബ്രഹ്മശ്രീ അസംഗാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യും. എംഎൽഎ മാണി സി കാപ്പൻ മുഖ്യപ്രഭാഷണം നടത്തും.
ഫ്രാൻസിസ് മാർപാപ്പ ഉദ്ഘാടനം ചെയ്ത ലോകമതപാർലമെൻറ് സമ്മേളനത്തിന്റെ സംഘാടനത്തിന് ശിവഗിരി മഠത്തോടൊപ്പം നേതൃത്വം നൽകിയ ചാണ്ടി ഉമ്മൻ എംഎൽഎയെ യൂണിയൻ കൺവീനർ ഉല്ലാസ് മതിയത്ത് ശാഖായോഗത്തിന് വേണ്ടി ആദരിക്കും.

ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ, കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലീലാമ്മ ബിജു, വനിതാ സംഘം യൂണിയൻ പ്രസിഡണ്ട് മിനർവ മോഹൻ, യൂത്ത് മൂവ്മെൻറ് യൂണിയൻ ചെയർമാൻ അരുൺ കുളമ്പള്ളി, ഗുരുചൈതന്യ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി ജി ജഗന്നിവാസൻ ,വനിതാ സംഘം യൂണിറ്റ് പ്രസിഡണ്ട് സുമ അജയകുമാർ, ശാഖാ യോഗം പ്രസിഡൻറ് പ്രമോദ് നാരായണൻ, ടി കെ ഷാജി തുടങ്ങിയവർ പ്രസംഗിക്കും.സമീപ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെയും വിവിധ ശാഖായോഗം നേതാക്കളുടെയും മറ്റ് പൊതു നേതാക്കളുടെയും മഹനീയ സാന്നിധ്യത്തിലാവും പ്രതിഷ്ഠാ വാർഷിക സമ്മേളനം നടക്കുക. സമ്മേളനത്തെ തുടർന്ന് പ്രസാദമൂട്ട് നടക്കും. വൈകുന്നേരം 6 30ന് ദീപാരാധനയെ തുടർന്ന് സോപാനസംഗീതം, 7 30ന് തിരുവരങ്ങിൽ തിരുവാതിര കളി എന്നിവ നടക്കും.പ്രസാദ് ഊട്ടി നെ തുടർന്ന് കൈകൊട്ടിക്കളി താളച്ചുവട് നടക്കും.

പ്രതിഷ്ഠാദിനമായ ഒമ്പതാം തീയതി രാവിലെ 4. 30ന് നട തുറക്കും. വിശേഷാൽ പൂജകൾക്ക് ശേഷം 8:30ന് കലശാഭിഷേകം.തുടർന്ന് 9. 30ന് കാവടി ഘോഷയാത്ര,

12 മണിക്ക് കാവടി അഭിഷേകം തുടർന്ന് പറവെയ്പ്പ് മഹാപ്രസാദ ഊട്ട് എന്നിവ നടക്കും. വൈകിട്ട് 6 30ന് ഗുരുദേവ പ്രതിമാ ഘോഷയാത്ര നെയ്യൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. മീനച്ചിൽ എസ്എൻഡിപി യൂണിയൻ മെമ്പർ സി റ്റി രാജൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. 9. 30 ന് ഘോഷയാത്രയ്ക്ക് സ്വീകരണം, താല സമർപ്പണം, സമൂഹ പ്രാർത്ഥന, മംഗളാരതി എന്നിവയെ തുടർന്ന് കൊടിയിറക്കും പ്രസാദ ഊട്ടും നടക്കും.

ശ്രീനാരായണ ഗുരുദേവൻ്റെ പാദസ്പർശം കൊണ്ട് അനുഗ്രഹീതമാണ് ഈ ക്ഷേത്രം.കോട്ടയം ജില്ലയിൽ പൂഞ്ഞാറും ,ഇടപ്പാടിയിലും പിന്നെ കെഴുവങ്കുളത്തുമാണ് ഗുരുവിൻ്റെ പാദം പതിഞ്ഞിട്ടുള്ളത്.ഗുരു വിരമിച്ചിരുന്ന കട്ടിലും ,കസേരയും ഈ ക്ഷേത്രത്തിൽ ചില്ലിട്ട് സുക്ഷിച്ചിട്ടുണ്ട് എന്നതാണ് ഈ ക്ഷേത്രത്തിൻ്റെ പ്രത്യേകത.

കൊഴുവംകുളം ഗുരുദേവ ക്ഷേത്രം 25 മത് പ്രതിഷ്ഠാ വാർഷിക മഹോത്സവം ഏപ്രിൽ 6 മുതൽ 9 വരെ തീയതികളിൽ നടക്കുമെന്ന് സംഘാടകർ പാലാ മീഡിയ അക്കാഡമിയിൽ അറിയിച്ചു. ടി.കെ ഷാജി തടത്തിൽ, ശശിധരൻ കളപ്പുര ഹിരൺ ജെ, ശിവദാസ് പി.എച്ച് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top