Kottayam

ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിലിന്റെ നേതൃത്വത്തിൽ മീനച്ചിൽ യൂണിയന്റെ സഹകരണത്തോടെ ശ്രീനാരായണ ടാലെന്റ്റ് സെർച്ച്‌ പരീക്ഷ നടന്നു

Posted on

പാലാ:മീനച്ചിൽ യൂണിയൻ ടാലെന്റ്റ് സെർച്ച്‌ പരീക്ഷ ഏപ്രിൽ 5 ന് നടന്നു.* SNDP യോഗത്തിന്റെ പോഷക സംഘടനയായ ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിലിന്റെ നേതൃത്വത്തിൽ മീനച്ചിൽ യൂണിയന്റെ സഹകരണത്തോടെ ഏപ്രിൽ 5 ശനിയാഴ്ച രാവിലെ 10. 30 മുതൽ 12 വരെ മീനച്ചിൽ യൂണിയൻ ഓഡിറ്റോറിയത്തിൽ വച്ച് ശ്രീനാരായണ ടാലെന്റ്റ് സെർച്ച്‌ പരീക്ഷ നടന്നു പരിപാടിയുടെ ഉദ്ഘാടനം മീനച്ചിൽ യൂണിയൻ ചെയർമാൻ സജീവ് വയല നിർവഹിച്ചു. 9 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന യൂണിയൻ അതിർത്തിയിൽ ഓൺലൈൻ ആയി പേര് രജിസ്റ്റർ ചെയ്ത കുട്ടികളാണ് പരീക്ഷക്ക്‌ എത്തിയത്.

ഉച്ചക്ക് 12 ന് നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞയോടെ പരീക്ഷ സമാപിച്ചു. ശ്രീനാരായണ പെൻഷനേഴ്സ് കൌൺസിൽ കേന്ദ്ര സമിതി ജോയിന്റ് സെക്രട്ടറി ശ്രീ. വയല സോമൻ, ശ്രീ. പ്രദീപ് പ്ലാച്ചേരി , മീനച്ചിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം സി ടി രാജൻ. മിനർവ മോഹൻ, സംഗീത അരുൺ, രാജീ ജിജിരാജ്, സതീഷ് പുലയന്നൂർ, സിന്ധുസാബു, സുജാത മേവിടാ സുധതങ്കൻ, സജീവ് വയല എന്നിവർ മംഗളകർമ്മത്തിന് സാക്ഷ്യം വഹിച്ചു. ഏപ്രിൽ 12 ന് ഫലം പ്രസിദ്ധി കരിക്കുന്നതാണെന്ന് ശ്രീനാരായണ പെൻഷനേഴ്സ് കൌൺസിൽ യൂണിയൻ കൺവീനർ സോമൻ തെക്കേക്കര അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version