
പാലാ: ഇന്നലെ അന്തരിച്ച രവികുമാർ പാലായ്ക്കും ഏറെ പ്രയപ്പെട്ടവനായിരുന്നു. 1975 മുതൽ പാലായിലും പരിസര പ്രദേശങ്ങളിലും ചലച്ചിത്ര ഷൂട്ടിംഗിനായി എത്തിയത് ഇന്നും പഴമക്കാർ ഓർക്കുന്നു.
അന്നൊക്കെ ഷൂട്ടിംഗ് എന്ന് കേട്ടാൽ ആയിരക്കണക്കിന് നാട്ടുകാർ കൂടുമായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കുവാൻ തന്നെ സംഘാടകർ ബുദ്ധിമുട്ടിയിരുന്ന കാലമായിരുന്നു അന്ന് .ഇന്ന് ഷൂട്ടിംഗ് എന്ന് കേട്ടാൽ വളരെ ജനങ്ങളൊന്നും ഓടി കൂടില്ല.
പാലാ മഹാറാണിയിലാണ് താരങ്ങളുടെ താമസം. മഹാറാണിക്ക് മുന്നിൽ നൂറ് കണക്കിന് ജനങ്ങൾ കൂട്ടം കൂടുമായിരുന്നു. ഇടയ്ക്ക് താരങ്ങളുടെ ഒരു റ്റാറ്റ കിട്ടുന്നതിന് വേണ്ടിയായിരുന്നു ഈ കൂട്ടം കൂടൽ. മഹാറാണിക്ക് പിറകിലുള്ള മീനച്ചിൽആറിൻ്റെ മണലിൻ പാട്ട് സീൻ ഷൂട്ട് ചെയ്യുമ്പോൾ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്.പാലായിൽ നിന്നും മാത്രമല്ല പൊൻകുന്നം ,തലയോലപറമ്പ് ,കുറവിലങ്ങാട് ,ഈരാറ്റുപേട്ട ,കൂത്താട്ടുകുളം ,തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ജനങ്ങൾ ഷൂട്ടിംഗ് കാണാൻ ഒഴുകിയെത്തിയിരുന്നു.രവികുമാറും പത്മപ്രിയയുമായിരുന്നു അന്നത്തെ ജോടികൾ.അവരുടെ ഷൂട്ടിംഗിനിടയിലുള്ള കുസൃതികൾ ജനങ്ങൾക്കും പ്രിയതരമായിരുന്നു. ആർ.വി പാർക്കിലും ഒക്കെ അക്കാലത്ത് ഷൂട്ടിംഗ് നടന്നിരുന്നു.
1967 ലെ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു തൃശൂർക്കാരനായ രവികുമാറിൻ്റെ അരങ്ങേറ്റം .നൂറിലേറെ മലയാള ചിത്രങ്ങളിൽ അഭിനയിച്ച രവികുമാർ നിരവധി സീരിയലുകളിലും അഭിനയിച്ചിരുന്നു.
തങ്കച്ചൻ പാലാ: കോട്ടയം മീഡിയ

