Kottayam

പീഡാനുഭവ സ്മരണയിൽ ഭക്തജന സഹസ്രങ്ങൾ അരുവിത്തുറ വല്ല്യച്ചൻ മലയിൽ

അരുവിത്തുറ : ഈശോയുടെ പീഡാനുഭവ സ്മരണയിൽ ഭക്തജന സഹസ്രങ്ങൾ അരുവിത്തുറ വല്ല്യച്ചൻമല കയറി. വെള്ളിയാഴ്ച രാവിലെ മുതൽ വല്ല്യച്ചൻ മലയിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. വൈകുന്നേരം അഞ്ചിന് മലയടിവാരത്തിൽ പാലാ രൂപത വികാരി ജനറൽ സെബാസ്റ്റ്യൻ വേത്താനത്ത് കുരിശിന്റെ വഴി സന്ദേശം നൽകി.

സ്വയം ശൂന്യമാകലിന്റെ അടയാളമായ കുരിശിനെ ജീവിതത്തോട് ചേർത്തുനിർത്തുന്നവരാണ് യഥാർത്ഥ ക്രിസ്ത്യാനികൾ എന്ന് അദ്ദേഹം പറഞ്ഞു. അരുവിത്തുറ ഫൊറോനാ വികാരി വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, അസിസ്റ്റൻറ് വികാരിമാരായ ഫാ അബ്രഹാം കുഴിമുള്ളിൽ, ഫാ.ജോസഫ് ചെ, ഫാ. ജോസഫ് കുഴിവേലിതടത്തിൽ തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. വലിയ നോമ്പ് പാതി പിന്നിട്ടതോടെ അരുവിത്തുറ വല്യച്ഛൻ മലയിൽ തീർത്ഥാടക തിരക്ക് വർദ്ധിച്ചിട്ടുണ്ട്. നാല്പതാംവെള്ളി ആചരണത്തിനുള്ള ഒരുക്കങ്ങളും വല്ല്യച്ചൻ മലയിൽ നടന്നു വരികയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top