തിരൂർ :പേരയ്ക്ക പറിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് വീട്ടമ്മ മരിച്ചു. തിരുനാവായ പട്ടർനടക്കാവ് സ്വദേശി കരിങ്കപ്പാറ വീട്ടിൽ സുഹറ (46) ആണ് മരിച്ചത്.വീടിന്റെ ടെറസിൽ നിന്ന് പേരയ്ക്ക പറിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. തിരൂരിൽ നിന്നുള്ള ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

