
പാലാ: പ്ലസ് ടു പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്കായി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ അഭിമുഖ്യത്തിൽ സെറിബ്രോ എഡ്യൂക്കേഷൻ്റെ നേതൃത്വത്തിൽ സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ നാളെ രാവിലെ 10 മുതൽ (05/04/2025) പാലാ സൺസ്റ്റാർ റെസിഡൻസിയിൽ സംഘടിപ്പിക്കുന്നു. കൊമേഴ്സ് വിദ്യാഭ്യാസ സാധ്യതകൾ, ചാർട്ടേഡ് അക്കൗണ്ടൻസി, കോസ്റ്റും മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനിസെക്രട്ടറി എന്നീ കോഴ്‌സുകളെക്കുറിച്ചുള്ള വിശദമായ മാർഗനിർദ്ദേശങ്ങളും കരിയർ ഉപദേശങ്ങളും സെമിനാറിൽ നൽകും. പരിചയസമ്പന്നരായ ചാർട്ടേഡ് അക്കൗണ്ടൻറുമാർ ക്ലാസുകൾക്ക് നേതൃത്വം നൽകും.
ജർമ്മൻ ഭാഷാ പരിശീലനത്തിന് വർധിച്ചുവരുന്ന പ്രാധാന്യം പരിഗണിച്ച് സെറിബ്രോ എഡ്യൂക്കേഷൻ ജർമ്മൻ ഭാഷാ പരീക്ഷകൾ വിജയകരമായി മറികടക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും ജർമ്മനിയിൽ ലഭ്യമായ തൊഴിൽ-വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ചും ക്ലാസെടുക്കും.സെമിനാർ പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിക്കും. ദീപക് സെബാസ്റ്റ്യൻ, ശരത് ഗോവിന്ദ്, ഷോണോ ജോൺ, ആലീസ് ജോഷി തുടങ്ങിയവർ നേതൃത്വം നൽകും.
പങ്കെടുക്കാൻ താത്പര്യമുള്ളവർ 6282644146 എന്ന നമ്പരിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

