ഇന്നലെ വൈകുന്നേരം പാലാ ഈരാറ്റുപേട്ട റൂട്ടിൽ പ്രവർത്തിക്കുന്ന ജോയീസ് ഫാസ്റ്റ് ഫുഡ് കടയിൽ ഭക്ഷണം കഴിക്കാനെത്തിയ എറണാകുളം വരാപ്പുഴ സ്വദേശികളായ വിനോദ സഞ്ചാരികൾ ഭക്ഷണം കഴിച്ചതിനു ശേഷം വീണ്ടും ഭക്ഷണം ഓർഡർ ചെയ്യുകയും, അത് റോഡിൽ പാർക്ക് ചെയ്തിരുന്ന ട്രാവലർ വാഹനത്തിനുള്ളിൽ കൊണ്ട് വെച്ച് കഴിക്കുകയും മദ്യപിക്കുകയും ചെയ്ത ശേഷം പഴകിയ ഭക്ഷണമാണ് എന്ന് കടയുടമയോട് പറയുകയും സ്ത്രീകൾ അടക്കമുള്ളവർ മദ്യലഹരിയിൽ ജീവനക്കാരെയും തന്നെയും ആക്രമിക്കുകയും വെല്ലുവിളിക്കുകയുമായിരുന്നു എന്ന് തട്ടുകട ഉടമ ജോയ് പറയുന്നു.

ഏഴ് ബീഫ് ഫ്രെയ് കഴിച്ചവർ , പിന്നീട രണ്ടു പ്ളേറ്റ് ബീഫ് കറിയും വാങ്ങി അന്നേരമൊന്നും പ്രശ്നമില്ലാത്തവർ പത്താമത്തെ ബീഫ് വാങ്ങി ട്രാവലറിൽ പോയിരുന്നു മദ്യപിച്ച ശേഷമാണ് പരാതി പറഞ്ഞത് . ഇരുപത്തിയേഴ് വർഷമായി തട്ടുകട നടത്തുന്ന താൻ ഇതുവരെ പഴകിയ ഭക്ഷണം നൽകിയിട്ടില്ലെന്നും മദ്യലഹരിയിൽ വിനോദസഞ്ചാരികൾ നടത്തിയ ആക്രമണം അപ്രതീക്ഷിതമായിരുന്നെന്നും ജോയ് പറയുന്നു.
തന്നെ ആക്രമിച്ച ശേഷം സമീപത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി കള്ളകേസ് കൊടുക്കാനും തന്നെയും തന്റെ വ്യാപാര സ്ഥാപനത്തെയും പൊതു സമൂഹത്തിനു മുൻപിൽ താഴ്ത്തികെട്ടുന്നതിനും വന്നവർ ചില സമൂഹ മാധ്യമങ്ങളെ ഉപയോഗിച്ചെന്നും ജോയ് പറയുന്നു.ഫുഡ് പോയിസണെങ്കിൽ അസ്വസ്ഥത തുടങ്ങുന്നതിനു തന്നെ സമയം വേണമല്ലോ ;കഴിച്ചാലുടൻ അസ്വസ്ഥത തുടങ്ങിയെന്നു പറയുന്നതിൽ ദുരൂഹതയുണ്ടെന്നും കടയുടമ ജോയി പറഞ്ഞു .അതുപോലെ തന്നെ പാലായിലെ ഒരു ഓട്ടോ ഡ്രൈവറായ സന്തോഷ് പുളിക്കൽ കാര്യമറിയാതെ തനിക്കെതിരെ ഫേസ്‌ബുക്ക് ലൈവ് ചെയ്‌തെന്നും ,പ്രിയൻ എന്നൊരാൾ അതിന് കൂട്ട് നിന്നെന്നും കടയുടമ പറഞ്ഞു .
സംഭവത്തിൽ സ്ഥലത്തെത്തിയ പോലീസ് അധികാരികൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത് എന്നും വിഷയത്തിൽ എറണാകുളം വരാപ്പുഴ സ്വദേശികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും തട്ടുകട ഉടമ പാലാ മീഡിയ അക്കാദമിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.പൊതു പ്രവർത്തകനായ ടോണി തൈപ്പറമ്പിലും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു .

