
ചേർപ്പുങ്കൽ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം – കെ.സി.വൈ.എം. പാലാ രൂപതയുടെ വിവിധ ഫൊറോനകളിലും യൂണിറ്റുകളിലും മീഡിയ രംഗത്ത് സേവനം ചെയ്യുന്ന യുവജനങ്ങളുടെ സംഗമം നടത്തപ്പെടുന്നു. പാലാ രൂപത മീഡിയ കമ്മീഷനുമായി ചേർന്ന് ചേർപ്പുങ്കൽ ബി വി എം ഹോളിക്രോസ് കോളേജിൽ വെച്ച് നടത്തപ്പെട്ട സംഗമം പാലാ രൂപത മീഡിയ കമ്മീഷൻ അസിസ്റ്റൻറ് ഡയറക്ടറും, ബി വി എം കോളേജ് ഫിലിം ആൻഡ് മീഡിയ സ്റ്റഡീസ് ഡിപ്പാർട്ട്മെൻറ് ഹെഡുമായ റവ. ഫാ. ജീമോൻ പനച്ചിക്കൽകരോട്ട് നയിച്ചു.
പോസ്റ്റർ നിർമ്മാണം, വീഡിയോ ക്രിയേഷൻ, സോഷ്യൽ മീഡിയ ഹാൻഡിലിംങ് എന്നീ വിഷയങ്ങളിൽ നടത്തപ്പെട്ട ക്ലാസ്സിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന എഴുപതോളം യുവജനങ്ങൾ പങ്കെടുത്തു. എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപത പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ അധ്യക്ഷത വഹിച്ച യോഗം രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ഉദ്ഘാടനം ചെയ്തു. രൂപത ജനറൽ സെക്രട്ടറി റോബിൻ താന്നിമല, വൈസ് പ്രസിഡൻ്റ് ജോസഫ് തോമസ്, സെക്രട്ടറി ബെന്നിസൺ സണ്ണി, ട്രഷറർ എഡ്വിൻ ജെയിസ് എന്നിവർ സന്നിഹിതരായിരുന്നു.

