പാലായിൽ മുണ്ടുപാലം ഭാഗത്ത് ഫ്രീക്കന്മാരുടെ വിളയാട്ടം .രാത്രി 10 മുതൽ അമിത ശബ്ദത്തിൽ ബൈക്ക് ഇരപ്പിക്കുന്ന ഫ്രീക്കന്മാർ ബൈക്ക് വിടീൽ നിർത്തണമെങ്കിൽ പാതിരാ കഴിയും.എം ഡി എം എ എന്ന രാസ ലഹരി ഉപയോഗിച്ചവരാണ് ഈ ഫ്രീക്കന്മാർ എന്ന് നാട്ടുകാർ പറയുന്നു .വഴിയുടെ സൈഡിൽ ജീവിക്കുന്നവർക്ക് ഉറങ്ങണമെങ്കിൽ പാതിരാത്രി കഴിയണം .മുണ്ടുപാലം മുതൽ മുണ്ടുപാലം സ്‌കൂൾ വഖ്‌രെയാണ് ഫ്രീക്കൻ വിളയാട്ടം.കൂടെ അട്ടഹാസവും പ്രീക്കൻമാരുടെ വകയായിയുണ്ട് .

ഇത് സംബന്ധിച്ച് നാട്ടുകാർ പോലീസിൽ പരാതി നൽകിയെങ്കിലും ഇന്നലെ വന്ന പോലീസുകാർ നിരാശരായി മടങ്ങി.ഇന്നും നാട്ടുകാരുടെ നേതൃത്വത്തിൽ ജാഗ്രതാ സമിതി റോന്ത് ചുറ്റുന്നുണ്ട്.ചൊടി ക്കിടയിൽ വയ്ക്കുന്ന പൊടിയും ;നാക്കിനടിയിൽ വയ്ക്കുന്ന സ്റ്റാമ്പുമാണ് ഇവർ ഉപയോഗിക്കുന്നതെന്ന് നാട്ടുകാർ പറയുന്നത്.
മുണ്ടുപാലത്തിനു ഏറെ അകലെയല്ലാതെ ഇടനാട്ടിൽ എന്റെ നാട് ഇടനാട് എന്ന യുവാക്കളുടെ കൂട്ടായ്മ ഉയർത്തിയിട്ടുള്ള ബോർഡിൽ അവർ പറയുന്നത് .രാസലഹരി ഉപയോഗിക്കുന്നവരെയോ വിൽക്കുന്നവരെയോ കണ്ടാൽ കായീകമായും ;നിയമപരമായും നേരിടും എന്നാണ്.ഇത് നാട്ടിലെല്ലാം ശ്രദ്ധ നേ ടിയിട്ടുണ്ട് .

