ഈരാറ്റുപേട്ടയിലെ ആദ്യത്തെ അംഗവാടിക്ക് പുതിയ കെട്ടിടം ഉയരും.

ഈരാറ്റുപേട്ട. നഗരസഭയിലെ ആദ്യത്തെ അംഗൻവാടിയായ അമ്പഴത്തിനാൽ അംഗൻവാടി കെട്ടിടം പൊളിച്ചു തുടങ്ങി. നൂറു കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച കെട്ടിടം ഇനി ഓർമ്മയിലേക്ക്.
40 വർഷം മുമ്പ് തുടങ്ങിയ ഈ അംഗൻവാടിക്കായി ഇനി പുതിയ കെട്ടിടം ഉയരും. ഇതിനായി എം.എൽ എ ഫണ്ടും , മുനിസിപ്പാലിറ്റിയുടെ ഫണ്ടും ഉപയോഗിക്കും. മറ്റക്കൊമ്പനാൽ പരതേനായ എം അബ്ദുൽഖാദർ സംഭാവന ചെയ്ത സ്ഥലത്ത് പരേതരായ പാറനാനി
എം.കെ അബ്ദുൽകരീമിൻ്റെയും ഭാര്യ സുഹുറയുടെയും നേതൃത്വത്തിലാണ് ഈ അംഗൻവാടി സ്ഥാപിതമായത്.
ആദ്യ ടീച്ചർ: ഗിരിജാദേവി.
ആദ്യ ഹെൽപ്പർ: എന്ന ഖദീജ .
സ്കൂളിലെത്തുന്നതിനു മുമ്പ് നിരവധി പേർക്ക് പ്രീ സ്കൂൾ അനുഭവം സമ്മാനിച്ച ഈ സ്ഥാപനത്തിൽ പഠിച്ചവർ ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ നാട്ടിലും വിദേശത്തും കഴിയുന്നു. ആദ്യം ബ്ലോക്ക് ഐ സി ഡി എസ് പദ്ധതിയിലായിരുന്ന ഈ നഴ്സറി പിന്നീട് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിക്ക് കീഴിലായി.
ഇപ്പോഴത്തെ ടീച്ചർ: ഷാനി
ഹെൽപ്പർ: സുൽഫത്ത്.

