രാമപുരം: അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ രാമപുരം ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് എന്ന പ്രഖ്യാപനം നടത്തി. തദവസരത്തിൽ രാമപുരത്തിന് തിലകക്കുറി ചാർത്തിക്കൊണ്ട് എൻസിഎഫ്, ടേക്ക് എ ബ്രേക്ക് എന്നിവയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസമ്മ മത്തച്ഛൻ പുതിയിടത്തുചാലിൽ നിർവഹിച്ചു. ഏകദേശം 40 ലക്ഷം രൂപ മുതൽമുടക്കി ആധുനിക സൗകര്യങ്ങളോടുകൂടിയ പ്ലാസ്റ്റിക് ബെയിലിംഗ് മെഷീൻ ഉൾപ്പെടെയാണ് എംസിഎഫിന്റെ ഉദ്ഘാടനം നടത്തിയത്.ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണത്തിന്‍റെ ഭാഗമായി, ഹരിത കർമ്മസേന അംഗങ്ങൾ വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കാനാണ് എം സി എഫ് സ്ഥാപിച്ചത്.

അമനകരയിൽ 14 ലക്ഷം രൂപ മുതൽമുടക്കിൽ പൂർത്തീകരിച്ച ടേക്ക് എ ബ്രെക്ക് നാടിനു സമർപ്പിച്ചു .വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സൗമ്യ സേവിയർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആൽബിൻ അലക്സ് മെമ്പർമാരായ മനോജ് ചീങ്കല്ലേൽ, ജോഷി ജോസഫ്, കെ കെ ശാന്താറാം, റോബി ഊടുപുഴ ,രജിത ടി ആർ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ള സ്റ്റാഫ് അംഗങ്ങൾ ഹരിതവർമ്മ സേനാംഗങ്ങൾ കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു

