പാലാ:സമൂഹത്തെ നശിപ്പിക്കുന്ന മയക്കുമരുന്നിന് എതിരായി കെ.ടി.യു.സി.(എം) പാലാ നി:മണ്ഡലത്തിലെ തൊഴിലാളികൾ രംഗത്ത് ഇറങ്ങുവാൻ തീരുമാനിച്ചു. ഏ.ഡി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന തൊഴിലാളി സംഗമത്തിൽ യൂണിയൻ പാലാ നി:മണ്ഡലം പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ

പാലാ മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ തൊഴിലാളികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഫിലിപ്പ് കുഴിക്കുളം, ബേബി ഉഴുത്തുവാൽ, ടോബിൻ കെ അലക്സ്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ടോമി മൂലയിൽ, ഷാജു തുരുത്തൻ, ഷിബു കാരമുള്ളിൽ, പാപ്പച്ചൻ മുരിങ്ങാത്ത്, സോജൻ തൊടുക, സിബി നരിക്കുഴി, പൗലോസ് കടമ്പംകുഴി, ടോമി തകടിയേൽ, ജിഷോ ചന്ദ്രൻ കുന്നേൽ, സജി നെല്ലൻകുഴിയിൽ,സാബു മുളങ്ങാശ്ശേരി, മാത്യു വാഴക്കാട്ട്, കുര്യാച്ചൻ മണ്ണാർമറ്റം, കെ.കെ ദിവാകരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

