കോട്ടയം :രാമപുരം : പദ്ധ തി വിഹിതം വെട്ടിക്കുറയ്ക്കുകയും അനുവദിച്ച ഫണ്ട് നൽകാതിരിയ്ക്കുകയും ചെയ്തുകൊണ്ട് സംസ്ഥാനത്തെ പഞ്ചായത്തുകളെ സർക്കാർ ശ്വാ സം മുട്ടിക്കുകയാണെന്നും പാവപ്പെട്ട ആശാ വർക്കർ മാരുടെ വേതനം വർദ്ധിപ്പിക്കാതെ അവരുടെ സമരംകണ്ടില്ലെന്നു നടിച്ച് പാവങ്ങളെ ആത്മഹത്യയുടെ വക്കിലെത്തിച്ചിരിയ്ക്കുകയാണെന്നും കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജെയ്സൺ ജോസഫ് പ്രസ്താവിച്ചു .

ജൽ ജീവൻ പദ്ധതിയുടെ പേരിൽ റോഡുകൾ വെട്ടിപ്പൊളിച്ചു താറുമാറാക്കിയെന്നും കാർഷിക മേഖലയ്ക്കുവേണ്ടി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും കേരളാ കോൺഗ്രസ് രാമപുരം മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു .മണ്ഡലം പ്രസിഡന്റ് മത്തച്ചൻ പുതിയിടത്തു ചാലിൽ അദ്ധ്യ ഷതവഹിച്ചൂ .തോമസ് ഉഴുന്നാലിൽ ,ജോർജ് പുളിങ്കാട് ,പഞ്ചായത്തു പ്രസിഡന്റ് ലിസമ്മ മത്തച്ചൻ ,സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് ഉഴുന്നാലിൽ,
സാജു അലക്സ് ,ജോഷി കുമ്പളത്ത് ,നോയൽ ലൂക്ക് ,ജോയി കോലത്ത് ,മാത്തുക്കുട്ടി തെങ്ങുംപള്ളി .,ജോമോൻ ശാസ്‌താം പടിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു .

