കോട്ടയം :ആ…തിത്തൈ…ആ…തിത്തൈ പോണാട് കാവിലമ്മയ്ക്ക് ഭക്തിയുടെ നിറവിൽ ചൂട്ടുപടയണി :കത്തിയ ചൂട്ടുമായി വ്രതശുദ്ധിയോടെ ആ തിത്തൈ മന്ത്രങ്ങളോടെ ഭക്തർ വായുവിൽ ഉയർന്നു ചാടി ചൂട്ടുകൾ തമ്മിലടിക്കുമ്പോൾ നാടിനു കൈവരുന്നത് വിലമതിക്കാനാവാത്ത ഐശ്വര്യം.

പാലായ്ക്കടുത്ത പോണാട് കാവിലമ്മയുടെ അശ്വതി; ഭരണി; കാർത്തിക മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം ചൂട്ട് പടയണി നടന്നു.വൃത ശുദ്ധിയോടെ ഭക്തർ നെയ്തെടുത്ത ചൂട്ട് കറ്റ ആ തിത്തൈ ..ആ തിത്തൈ എന്ന് പറഞ്ഞ് വായുവിൽ ഉയർന്നു ചാടി അടിക്കുന്നതാണ് ചൂട്ട് പടയണി .നാട്ടിൽ വസൂരി ദീനം പടർന്നു പിടിച്ചപ്പോൾ ;ഭക്തർക്ക് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ചൂട്ട് പടയണി നടത്താൻ നിർദ്ദേശം നൽകിയതിനെ തുടർന്ന് ഭക്തർ ചൂട്ട് പടയണി നടത്തിയപ്പോൾ വസൂരി ഇല്ലാതായതായി ഐതീഹ്യമുണ്ട്.
തിന്മയുടെ പ്രതീകമായ ദാരികയെ വധിച്ച ശേഷം കടുത്ത കോപത്തോടെ വരുന്ന കാഴ്ചയാണ് ചൂടുപടയണി എന്ന് മറ്റൊരു ഐതീഹ്യമുണ്ട് .കോപത്തോടെ വരുന്ന കാര്യങ്ങൾ ഭക്തർ പ്രത്യേക താളത്തിലുള്ള പാട്ടിലൂടെ അവതരിപ്പിക്കുന്നുണ്ട് .മനോജ് മഞ്ചേരിയുടെ നേതൃത്വത്തിലായിരുന്നു ചൂടുപടയണി .ഗാനസുധയ്ക്കു നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു .ഭക്തർ ചൂട്ടുമായി ദേവി സന്നിധിയിൽ മൂന്നു തവണ വലം വച്ച് ശ്രീകോവിലിലെ വിളക്കിൽ നിന്നും പകർന്ന തീയുമായി ക്ഷേത്രത്തിനു അഭിമുഖമായി നിന്ന് 120 ഓളം പിന്നിക്കെട്ടിയ ചൂട്ടുകൾ കത്തിച്ചടിക്കുന്നതാണ് ചൂട്ട് പടയണി .അതിനു ശേഷം ശേഷിക്കുന്ന ചൂട്ടുകൾ കൂട്ടിയിട്ട് ആഴി കൂട്ടി അതിന്റെ ചാരമെടുത്ത് ശരീരത്തിൽ പൂശി ദേവി സ്തുതി ചൊല്ലി പിരിയും .ധാരാളം ഭക്തർ ചാരമെടുത്ത് ശരീരത്തിൽ പൂശി .രോഗ പീഡകളിൽ നിന്നും സംരക്ഷണമുണ്ടാവുമെന്നാണ് വിശ്വാസം .
നാളെ രാവിലെ 4 ന് പള്ളിയുണർത്തൽ .8.30 ശ്രീബലിയെഴുന്നെള്ളത്ത് 11.30 തിരുവാതിര ;12 ന് മഹാപ്രസാദമൂട്ട് ;4.30 ഭാഗവത പാരായണം .5.30 ന് കാഴ്ച ശ്രീബലി .6 നു കൊക്കാപ്പള്ളി ജങ്ഷനിലേക്കു എഴുന്നെള്ളത്ത് ;സമൂഹപരയ്ക്കു ശേഷം താലപ്പൊലിയോടുകൂടി തിരിച്ചു ക്ഷേത്രത്തിലേക്ക് .6.30 തിരുവാതിര ;7.30 ദീപാരാധന 8 നു വലിയ കാണിക്ക ,12 നു വിലക്കിനെഴുന്നെള്ളിപ്പ്വെടിക്കെട്ട് ..
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

