
പാലാ :മീനച്ചിൽ :മീനച്ചിൽ പഞ്ചായത്തിൽ വികസനത്തിന്റെ സൈറൺ മുഴങ്ങുന്നു എന്നാണ് ഏതാനും മാസം മുമ്പ് പഞ്ചായത്ത് അങ്കണത്തിൽ നടന്ന സിംഹ ഗർജനം എന്ന പൊതു യോഗത്തിൽ മീനച്ചിൽ പഞ്ചായത്തിന്റെ മുൻ മുഖ്യമന്ത്രി കെട്ടിഘോഷിച്ചത്.ശുദ്ധഗതിക്കാരെല്ലാം അത് വിശ്വസിച്ചു.എന്നാൽ വികസനത്തിന്റെ മാഗ്നാകാർട്ട എന്ന് പുരപ്പുറത്ത് കയറി വിളിച്ച് പറയുമ്പോഴും വികസനത്തിന്റെ ഒരു പുതിയ ശൈലി രൂപപ്പെടുത്തി കൊണ്ട് വരുന്നതിൽ മുൻ മുഖ്യമന്ത്രി അപാര കഴിവാണ് പ്രകടിപ്പിക്കുന്നത് .
ഉണ്ടോണ്ടിരുന്നയാൾക്ക് പെട്ടെന്നൊരു ഉൾവിളി തോന്നി എന്ന് പറയും പോലെ പൂവരണി പള്ളിക്കു സമീപം സ്വകാര്യ വ്യക്തിയുടെ വീടിനു മുൻപിൽ ടേക് എ ബ്രേക്ക് വന്നാലേ നാട് രക്ഷപ്പെടൂ എന്നൊരു തോന്നൽ മുൻ മുഖ്യമന്ത്രിക്കുണ്ടായി .ഈ തോന്നലിനു പിന്നിൽ മറ്റൊരു കഥയുണ്ടെന്നു കോട്ടയം മീഡിയയുടെ അന്വേഷണത്തിൽ മനസിലായി.ഒരു സുപ്രഭാതത്തിൽ ടേക്ക് എ ബ്രേക്ക് വീടിനു മുന്നിൽ വരുന്ന സ്വകാര്യ വ്യക്തിയുടെ ഭവനത്തിൽ ചെന്ന് വൻ തുക പിരിവ് ചോദിച്ചു. ചെറുതല്ലാത്ത തുക അടുപ്പിച്ചു പറഞ്ഞെങ്കിലും മുൻ മുഖ്യ മന്ത്രിക്കു അതൊന്നും പോരാ വൻ തുക തന്നെ വേണം .പിരിവ് ഓരോരുത്തരുടെയും ജന്മസിദ്ധ തൊഴിലാണല്ലോ .
അതിനു പാങ്ങില്ലാത്തതിനാൽ സ്വകാര്യ വ്യക്തി പണം കൊടുത്തില്ല .അന്ന് തുടങ്ങിയതാണ് വീടിനു മുന്നിലെ ടേക്ക് എ ബ്രേക്ക് സമുച്ചയ നിർമ്മാണ ജ്വരം.ശുദ്ധാത്മാക്കൾ വിശ്വസിക്കുന്ന തരത്തിലാണ് നീക്കങ്ങൾ എല്ലാം .പള്ളിക്കാർ പദ്ധതിക്ക് അനുകൂലമാണെന്ന് പ്രചരിപ്പിക്കുമ്പോൾ തന്നെ പള്ളി അധികാരികൾ തന്നെ പറഞ്ഞിട്ടുള്ളത് .ടേക്ക് എ ബ്രേക്ക് വന്നാലുള്ള ദുരിതങ്ങൾ ഒക്കെ എല്ലാവർക്കും അറിയാമല്ലോ എന്നായിരുന്നു . അതിനെയും വളച്ചൊടിച്ച് കക്കൂസ് സമുച്ചയത്തിന് പള്ളി അനുകൂലം എന്ന് വരുത്തി തീർത്തു .
വ്യാപകമായി ഈ പ്രദേശത്ത് ഉണ്ടായി കൊണ്ടിരിക്കുന്ന വാഹന അപകടങ്ങളെ തൃണവൽഗണിച്ചാണ് വളവിൽ തന്നെ ടേക്ക് എ ബ്രേക്ക് കൊണ്ടുവരണമെന്ന വാശി വികസന നായകനായ മുൻ മുഖ്യമന്ത്രി ഇപ്പോഴത്തെ മുഖ്യമന്ത്രിയെ കൊണ്ട് എടുപ്പിച്ചിട്ടുള്ളത് .ഉജ്ജയിൽ രൂപതയുടെ മിഷ്യൻ ഹൗസും തൊട്ടടുത്താണ് അവരും കുറച്ച് മണത്തോട്ടെ ജി എസ് ടി ഇല്ലാതെ.വികസനം നാടിന് നല്ലതിനാകണം ;വൈരാഗ്യം തീർക്കാൻ വീടിനു മുന്നിൽ കക്കൂസ് സമുച്ചയം കൊണ്ടുവരുന്നത് നാടിൻറെ നന്മയ്ക്കണോയെന്നു പൊതുജനം തീരുമാനിക്കട്ടെ.

