Kerala

ഇടനാട് കാവിലമ്മയുടെ മീനപ്പൂര മഹോത്സവ സദ്യക്കുള്ള വിഭവങ്ങൾ സമാഹരിച്ച് കലവറ നിറയ്ക്കാൻ എന്റെനാട് ഇടനാട് അംഗങ്ങൾ: ജാതിക്കും മതത്തിനും അതീതമായ  മതമൈത്രീ സന്ദേശം 

പാലാ :ഇടനാട് :മാർച്ച് 30 ,31, ഏപ്രിൽ 1 തീയതികളിൽ നടക്കുന്ന ഇടനാട് കാവിലമ്മയുടെ  ഉത്സവ സദ്യക്കുള്ള കലവറ നിറയ്ക്കൽ ചടങ്ങ് ശ്രദ്ധേയമായി.ജാതിക്കും ,മതത്തിനും അതീതമായുള്ള യുവാക്കളുടെ സംഗമമാണ് കലവറ നിറയ്ക്കലിൽ കണ്ടത്. എല്ലാ വർഷവും എൻ്റെ നാട് ഇടനാട് സംഘത്തിൻ്റെ പ്രവർത്തകർ കലവറ നിറയ്ക്കൽ ഒരു അനുഷ്ടാനമായി ചെയ്ത് വരുന്നു.എല്ലാ ഭവനങ്ങളിലും ചെന്ന് വിഭവങ്ങൾ സമാഹരിച്ച് അമ്പല ഭാരവാഹികൾക്ക് കൈമാറുകയാണ് ഈ യുവാക്കൾ ചെയ്യുന്നത്.ലഹരിക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്ന  എന്റെ നാട് ഇടനാട് എന്ന സംഘടനാ ആത്മീയ കാര്യങ്ങളിലും സജീവമാണ് .

മാർച്ച് 30ന് ചുറ്റുവിളക്ക് ,ദീപാരാധന ,കളംപാട്ട് ,ഭജന ,31 തിങ്കളാഴ്ച പൊങ്കാല ,പ്രസാദമൂട്ട് ,ചുറ്റുവിളക്ക് ,ദീപാരാധന ,കളംപാട്ട് ,ചൂട്ടു പടയണി ,ഏപ്രിൽ ഒന്നിന് കുംഭകുടം പൊടിയാടൽ ,കും ഭകുട ഘോഷയാത്ര, കുംഭകുടം അഭിഷേകം ,അമ്മയുടെ പിറന്നാൾ സദ്യ ,താലപ്പൊലി ഘോഷയാത്ര ,കൈകൊട്ടികളി ,ചൂട്ട് പടയണി ,ഗരുഡൻ കൂട്ടപ്പറവ ,ഗരുഡൻ തൂക്കം എന്നിവയാണ് പ്രധാന പരിപാടികൾ

വിഭവങ്ങൾ നൽകിയ എല്ലാവർക്കും സർവ്വഐശ്വര്യവും അനുഗ്രഹങ്ങളും ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നതായി എന്റെ നാട് ഇടനാടിന്റെ ഭാരവാഹികൾ പറഞ്ഞു . ഇടനാട്ടു കാവിൽ വിഭവങ്ങൾ ഏല്പിച്ചതിനു അമ്പല കമ്മറ്റിക്കുവേണ്ടി  ഗോപൻ മേനാച്ചേരി അഭിനന്ദനങ്ങൾ അറിയിച്ചു. സൊസൈറ്റി സെക്രട്ടറി ഷൈജു, പ്രസിഡന്റ്‌ ജ്യോതിഷ്,  ബിനോയ്‌ താന്നിക്കൻ, സുനീഷ് അടക്കമുള്ള അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top