Kerala

സമരം തലസ്ഥാനത്ത്;പിരിച്ചു വിടൽ പാലായിൽ ;ആശാ സമരത്തിലെ പോരാളിയെ പിരിച്ചു വിടുന്നത് വിവാദമാവുന്നു

പാലാ :തിരുവനന്ത പുരത്ത് നടക്കുന്ന ആശാ പ്രവർത്തകരുടെ സമരത്തിൽ പങ്കെടുക്കുന്നതിന് പാലാ നഗരസഭയിലെ 23 ആം വാർഡിലെ ആശാ പ്രവർത്തകയെ  നഗരസഭാ പിരിച്ചു വിട്ടു . പാലാ മുനിസിപ്പാലിറ്റി 23 ആം വാർഡിലെ ആശാ പ്രവർത്തകയെ തൽ സ്ഥാനത്തിൽ നിന്ന് മാറ്റിയ നടപടി രാഷ്ട്രീയ വിരോധമാണ് പ്രതിഫലിക്കുന്നതെന്നു സമൂഹ മാധ്യമങ്ങളിൽ ശക്തമാര ആക്ഷേപം ഉയരുന്നുണ്ട് . ജിതിക ജോസെഫിനെയാണ് പിരിച്ചു വിട്ടത്.

ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജരുടേതാണ് നടപടി.കെ എം എം എസ് ജി ജി എച്ച് നു അയച്ച സന്ദേശത്തിലാണ് ജിതികയേ പിരിച്ച്‌  വിട്ട് പകരം ആളെ എടുക്കുവാൻ നിർദേശം പോയിരിക്കുന്നത് .സമൂഹ മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെയും ;ആരോഗ്യ മന്ത്രിയെയും വിമർശിച്ചിട്ടുണ്ട് എന്നും ജിതികയ്‌ക്കെതിരെ ആക്ഷേപമുണ്ട് .പാലാ നഗരസഭയ്ക്ക് മുന്നിൽ സമര പരിപാടികളുമായി സംഘടനകൾ എത്തുമെന്നാണ് റിപ്പോർട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top