പാലാ നഗരസഭയിലെ മികച്ച ഹരിതവിദ്യാലയത്തിനുള്ള പുരസ്കാരം ഗവ എൽ പി സ്ക്കൂൾ കടയം നേടി.പാല നഗര സഭയിലെ മികച്ച ഹരിതവിദ്യാലയ മായി ഗവ എൽ. പി. സ്കൂൾ പാല സത്ത് കടയം നെഞ്ഞെടുക്കപ്പെട്ടു.

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിൽ മാലിന്യ സംസ്കരണരംഗത്ത് മികച്ച പ്രവർത്തന കഴ്ചവച്ചതിനാണ് ഈ അംഗീകാരം. ഇന്നു നടന്ന നഗരസഭാതല ശുചിത്വ പ്രഖ്യാപനത്തിൽ നഗരസഭാ ചെയർമാൻ തോമസ് പീറ്ററിൽ നിന്നും സ്കൂൾ ഹെഡ്മിസ്ട്രസ് അവാർഡ് ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ ലിസിക്കുട്ടി മാത്യുവും സഹകൗൺസിലർമാരും സന്നിഹിതരായിരുന്നു

