പാലാ :കരൂർ :ഈയടുത്ത് ആസിയൻ കരാർ പുനഃപരിശോധിക്കുമ്പോൾ റബ്ബറിനെ വ്യാവസായിക വിലയിൽ നിന്നും കാർഷിക വിളയായി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്ന് ഫ്രാൻസിസ് ജോർ്ജ് എം പി അഭിപ്രായപ്പെട്ടു.കേരളാ കോൺഗ്രസ് കരൂർ മണ്ഡലം കൺവൻഷൻ കരുണാലയം ജങ്ഷനിലുള്ള ജെയിംസ് ചടനാക്കുഴിയുടെ ഭവനത്തിൽ വച്ച് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് ജോർജ് എം പി .

30 വർഷം കൂടുമ്പോൾ അതാതു സാഹചര്യത്തിനനുസരിച്ച് ആസിയാൻ കരാറിൽ മാറ്റങ്ങൾ വരുത്താവുന്നതാണ് എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത് വരുന്ന പുനഃസംഘടനയിൽ റബ്ബറിനെ കാർഷിക വിളയായി പ്രഖ്യാപിച്ചാൽ കർഷകർക്ക് ഇപ്പോൾ ലഭിക്കുന്ന വിലയിലും അധികം ലഭിക്കുമെന്ന് ഫ്രാൻസിസ് ജോർജ് കൂട്ടിച്ചേർത്തു.
നിങ്ങൾ എനിക്ക് വോട്ട് ചെയ്തു വിജയിച്ചപ്പോൾ വിജയിച്ചയാൾ എന്ത് ചെയ്തുവെന്ന് ആരെങ്കിലും ചോദിച്ചാൽ നാണക്കേട് ഉണ്ടാക്കുന്ന ഒരു പ്രവർത്തിയും എന്റെ ഭാഗത്ത് നിന്നും ഉണ്ടാവുകയില്ല .കർഷകനായി വാദിക്കേണ്ടിടത്തെല്ലാം കർഷക ശബ്ദം ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്നും ഫ്രാൻസിസ് ജോർജ് എം പി പറഞ്ഞു .
യോഗത്തിൽ ജോയി എബ്രഹാം ;അഡ്വ ജെയ്‌സൺ ജോസഫ് ; ജോർജ് പുളിങ്കാട്;സന്തോഷ് കാവുകാട്ട് ;തങ്കച്ചൻ മണ്ണൂശ്ശേരി;ജെയിംസ് ചടനാക്കുഴി ;എബ്രഹാം തോമസ് നിലയ്ക്കാപ്പള്ളി ;മൈക്കിൾ പുല്ലുമാക്കൽ ;ബോബി മൂന്നുമാക്കൽ ;ഷീലാ ബാബു ;ജോഷി വട്ടക്കുന്നേൽ;അഡ്വ ജോസ് ആനക്കല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു.

