
പാലാ മുൻസിപ്പൽ സ്‌റ്റേഡിയത്തിൽ സി ബി സി പാലാ നാലാമത് സൗജന്യ ബാസ്ക്കറ്റ് ബോൾ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 31 തിയതി രാവിലെ 7.00 മണി മുതൽ ആരംഭിക്കുന്നു. ഒരു മാസം നീണ്ടു നിൽക്കുന്ന ബാസ്ക്കറ്റ് ബോൾ പരിശീലന ക്യാമ്പ് മുൻ ഇന്ത്യൻ താരവും ഇന്ത്യൻകോച്ചുമായ ശ്രീ. സി വി സണ്ണിയുടെ നേതൃത്ത്വത്തിൽ അൽഫോൻസാ കോളേജ് പാലായുടെ കോച്ച് മാർട്ടിൻ , സി .ബി .സി കോച്ച് ശ്രീ. സാജൻ ജോസഫ് , ശ്രീ ദീപക് എന്നിവർ ചേർന്ന് പരിശീലനം കൊടുക്കുന്നു. തികച്ചും സൗജന്യമായി നടത്തുന്ന ഈ ബാസ്ക്കറ്റ് ബോൾ ക്യാ മ്പിൽ കഴിഞ്ഞ വർഷങ്ങളിൽ 100 കണക്കിന് കുട്ടികൾ പരിശീലനം നേടുകയും ഏതാനം കുട്ടികൾ ജില്ലാ – സംസ്ഥാന ടീമുകളിൽ ഇടം നേടുകയും ചെയ്തിട്ടുണ്ട് . അതിനാൽ പാലായിലും പരിസരങ്ങളിലുമുള്ള സ്ക്കൂളിലെ അദ്ധ്യാപകരും – മാതാപിതാക്കളും കുട്ടികളെ ഈ ക്യാമ്പിൽ പറഞ്ഞ് വിടുവാൻ ശ്രദ്ധിക്കണം
രാസ ലഹരി ഉപയോഗവും – വില്പനയും വർദ്ധിച്ച് വരുന്ന ഈ കാലഘട്ടത്തിൽ ലഹരിക്കെതിരെയുള്ള പോരാളികളായി മാറുവാനുള്ള ഒരു പരിശീലന കളരി കൂടിയായി ഈ ക്യാമ്പ് .
സർക്കാർ സംവിധാനങ്ങൾ രാസലഹരിക്കെതിരെ എടുക്കുന്ന ഏത് തീരുമാനത്തെയും സ്വാഗതം ചെയ്ത് ചലഞ്ചേഴ്സ് ബാസ്ക്കറ്റ് ബോൾ ക്ലബ്ബും ഭാരവാഹികളും കായിക താരങ്ങളും രാസ ലഹരിയ്ക്ക് എതിരെ യോദ്ധാക്കളായി മാറുന്നു.
അന്നേ ദിവസം രാവിലെ 7 മണിയ്ക്ക നടക്കുന്ന ക്യാമ്പി ഉദ്ഘാടനം പാലാ നഗരപിതാവ് ശ്രീ. തോമസ് പീറ്റർ നിർവ്വഹിക്കും. വൈസ് ചെയർപേഴ്സൻ ശ്രീമതി. ബിജി ജോജോ കായിക സ്റ്റാൻന്റിഗ് കമ്മറ്റി ചെയർമാൻ ശ്രീ. ജോസ് മോൻ ചീരാംകഴി, എന്നിവർ പങ്കെടുക്കും ക്ലബ്ബ് പ്രസിഡന്റ് സൂരജ് മാണർകാട്ട് അധ്യക്ഷ പ്രസംഗവും . ബിജു തെങ്ങുംപള്ളി നന്ദിയും പറയും , ചലഞ്ചേഴ്സ് ബാസ്ക്കറ്റ് ബോൾ ക്ലബ്ബ് സംഘടിപ്പിക്കുന കോച്ചിംഗ് ക്യാമ്പിലേയ്ക എല്ലാവരെയും ക്ഷണിക്കുന്നു.

