Kerala

ബിജെപി ഭരിക്കുന്ന മുത്തോലി പഞ്ചായത്ത് കേരളത്തിനാകെ മാതൃക :സുമിത് ജോർജ്

Posted on

പാലാ :ബി.ജെ.പി ഭരിക്കുന്ന മുത്തോലി ഗ്രാമപഞ്ചായത്ത് കഴിഞ്ഞ നാല് വർഷമായി നടപ്പിലാക്കി വരുന്ന വിവിധ ജനക്ഷേമ പദ്ധതികൾ മറ്റു സമീപ പഞ്ചായത്തുകൾക്ക് മാതൃകയായപ്പോൾ ആശമാരുടെ വേതനം 7000 അധികം നൽകാൻ തീരുമാനിച്ചതോടെ മൊത്തം കേരളത്തിനും മാതൃകയാണ് മുത്തോലി എന്ന് തെളിയിച്ചിരിക്കുന്നു.

എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് ആശമാർക്ക് ഇത് ലഭ്യമാക്കാൻ ഭരണ സമിതി ഒന്നടങ്കം പ്രയത്നം ചെയ്യുമെന്നും, പാലായിൽ നടന്ന അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്ത് ന്യൂനപക്ഷ മോർച്ച ദേശീയ നിർവ്വാക സമിതി അംഗം ശ്രീ. സുമിത് ജോർജ് വ്യക്തമാക്കി. മണ്ഡലം ഉപാദ്ധ്യക്ഷൻ ശ്രീ. കെ. കെ രാജൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിത് മീനാഭവൻ വൈസ് പ്രസിഡന്റ് ജയാ രാജു, മണ്ഡലം ഉപാദ്ധ്യക്ഷൻ മാരായ ജയൻ കരുണാകരൻ, സുരേഷ് ഏഴാച്ചേരി, മണിലാൽ, റെജി നെച്ചിപ്പുഴൂർ, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡൻ്റ് റോജൻ ജോർജ്, . റോയി, ശ്രീ. ജോയി, അനിൽ വി. നായർ, ഹരികൃഷ്ണൻ ഇടയാറ്റ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version