പാലാ :ബഡ്ജറ്റ് ചർച്ചയിൽ പ്രതിപക്ഷ പാർലമെന്ററി പാർട്ടി നേതാവ് സതീഷ് ചൊള്ളാനിക്കെതിരെ ഉണ്ണായി വാര്യരുടെ നളചരിതം ആട്ടകഥയിലെ സംഭാഷണം ഉദ്ധരിച്ച് മറുപടി നൽകി പാലാ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ.ബഡ്ജറ്റ് ചർച്ചയിൽ പ്രതിപക്ഷത്തെ ചൊള്ളാനിയും സംഘവും നിശിത വിമർശനങ്ങളുമായി ആക്ഷേപങ്ങൾ ഉദ്ധരിച്ചതോടെയാണ് ചെയർമാൻ ആട്ടക്കഥ പുറത്തെടുത്തത്.

പാത്ഥസാം നിചയം
വാർന്നൊഴിഞ്ഞളവ്
സേതു ബന്ധനോ
ദ്ദേഗമെന്തടോ..
“വെള്ളമെല്ലാം ഒഴുകി പോയതിനുശേഷം ചിറകെട്ടിയിട്ടെന്തു പ്രയോജനം “
ബഡ്ജറ്റിന് മുന്നോടിയായി ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി, ചെയർമാനായ വൈസ് ചെർപേഴ്സൺ ബിജി ജോജോ കഴിഞ്ഞ ദിവസം ഒരു യോഗം വിളിച്ചു ചേർത്തിരുന്നു. ബഡ്ജറ്റിന്റെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും വേണ്ട ഭേദഗതികൾ വരുത്തുന്നതിനും വേണ്ടിയാണ് സാധാരണ ഇങ്ങനെ സ്റ്റാൻഡിങ് കമ്മിറ്റി കൂടുന്നത്. എന്നാൽ ഈ സ്റ്റാൻഡിങ് കമ്മിറ്റിയിൽ അംഗങ്ങളായ പ്രൊ. സതീഷ് ചൊള്ളാനി, മായ രാഹുൽ, സിജി ടോണി, ജോസ് ഇടേട്ട് തുടങ്ങിയവർ പങ്കെടുക്കാതെ വിട്ടുനിൽക്കുകയും ചെയ്തു. ഇന്നത്തെ ബഡ്ജറ്റ് പാസാക്കുന്നതിന് ഉള്ള ചർച്ചയിൽ ഇവരിൽ ചിലർ പല തടസങ്ങൾ പറഞ്ഞു. അപ്പോഴാണ് മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ പ്രൊ. സതീഷ് ചൊള്ളാനിയോട് ഉണ്ണായി വാര്യരുടെ നളചരിതം ആട്ടകഥയിലെ ഈ സംഭാഷണം ഓർമ്മിപ്പിച്ചത്.
ചെയർമാനായി സ്ഥാനമേറ്റെടുത്തിട്ട് നാലാമത്തെ കൗൺസിലാണ് ഇന്നലെ ചേർന്നത്.ഇത്രയും കാലത്തെ പരിചയം അദ്ദേഹത്തെ ഒരു നല്ല സഭാ നേതാവായി ഉയർത്തിയ കാഴ്ചയാണ് ഇന്നലെ കണ്ടത് .പറയുന്ന കാര്യങ്ങളിൽ വ്യക്തതയും ,പ്രതിപക്ഷ ബഹുമാനവും പുലർത്തിയാണ് തോമസ് പീറ്റർ മുന്നേറിയത്.ചാർജ് ഏറ്റെടുത്ത ശേഷമുള്ള മീഡിയാ അക്കാദമി നൽകിയ സ്വീകരണത്തിൽ ജോസിന് ബിനോ ;സാവിയോ കാവുകാട്ട് ;ലീനാ സണ്ണി എന്നിവരെയും കൂട്ടിയാണ് ചെയർമാൻ വന്നത് .എല്ലാവരെയും ഒന്നിപ്പിച്ച് കൊണ്ടുപോവുക എന്ന നയമാണ് ഇവിടെ തെളിഞ്ഞു കാണുന്നത് .

