പാലാ ടൗൺ ബ്യൂട്ടിഫിക്കേഷൻ പ്രവർത്തനങ്ങൾ നഗരസഭ മുന്നോട്ട് പാലാ:- മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പാലാ നഗരസഭ നടപ്പാക്കുന്ന പൊതു സ്ഥലങ്ങളിലെ ഭിത്തികളും, വെയിറ്റിംഗ് ഷെഡുകളും മാലിന്യമുക്ത സന്ദേശങ്ങളും ചിത്രങ്ങളും ആ ലേഖനം ചെയ്തുകൊണ്ട് പെയിൻറ് ചെയ്ത് വൃത്തിയാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി പല നഗരസഭ സ്റ്റേഡിയത്തിന്റെ മുൻവശത്തെ വെയ്റ്റിംഗ് ഷെഡും ഭിത്തിയും മനോഹരമായി പെയിൻറ് ചെയ്തു സന്ദേശങ്ങളും സൂക്തങ്ങളും ഉൾപ്പെടെ ചിത്രങ്ങളാൽ മനോഹരമാക്കി ഇതിൻ്റെ ഉദ്ഘാടനം പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ നിർവഹിച്ചു.

നഗരസഭ കൗൺസിൽമാരായ ബിജി ജോജോ ,സാവിയോ കാവുകാട്ട്, ലീന സണ്ണി പുരിടം, ജോസിൻ ബിനോ, സിജി പ്രസാദ്, ബന്ദു മനു, നീന ചെറുവള്ളി, ബൈജു കൊല്ലംപറമ്പിൽ, ജോസ് ചീരാംകുഴി , ആന്റോ പടിഞ്ഞാറേക്കര , മായ പ്രദീപ്, സതി ശശികുമാർ ,സിറ്റി മാനേജർ അറ്റ്ലി പി ജോൺ ,ഹെൽത്ത് ഇൻസ്പെക്ടര്‍ അനീഷ്, തുടങ്ങിയവർ പങ്കെടുത്തു

