Kerala

രാസലഹരിയുമായി ഇവിടെ വന്നാൽ ഇടനാട്ടിലെ പിള്ളേർ പഞ്ഞിക്കിടും ;പറയുക മാത്രമല്ല എഴുതി വയ്ക്കുകയും ചെയ്തു ഇടനാട്ടിലെ യുവത

Posted on

കോട്ടയം :രാസലഹരിയുമായി ഇവിടെ വന്നാൽ ഇടനാട്ടിലെ പിള്ളേർ പഞ്ഞിക്കിടും ;പറയുക മാത്രമല്ല എഴുതി വയ്ക്കുകയും ചെയ്തു ഇടനാട്ടിലെ യുവത.ഇന്നലെ വൈകിട്ടാണ് പാലായ്ക്കടുത്തുള്ള ഇടനാട്ടിലെ യുവജനങ്ങൾ രാസ ലഹരിക്കെതിരെ വ്യത്യസ്തമായ ഫ്ളക്സ് ഡിസൈൻ ചെയ്തു സ്ഥാപിച്ചത് .രാസ ലഹരിയുമായി  ഞങ്ങളുടെ കൈയ്യിൽ കിട്ടിയാൽ അവരെ കായീകമായും ,നിയമ പരമായും നേരിടും എന്നാണ് പഞ്ചായത്ത് കിണറ്റുങ്കൽ സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സിൽ ഉള്ളത് .  ഇടനാടിന്റെ ഹൃദയ വികാരമാണ് ഞങ്ങൾ പ്രകടിപ്പിച്ചതെന്ന് ജനറൽ സെക്രട്ടറി അരുൺ മേനാച്ചേരി കോട്ടയം മീഡിയയോട് പറഞ്ഞു .രാസലഹരിയുമായി ഇതുവഴി വന്നാൽ പിന്നെ രക്ഷയില്ല ഡിഷും …ഡിഷും പിന്നെ മൂന്നിന്റന്നെ പൊങ്ങൂ എന്ന് നാട്ടുകാരും പറയുന്നു .

സ്വന്തം അമ്മയെയും ,പെങ്ങളെയും മനസിലാക്കാൻ പോലും കഴിയാത്ത രീതിയിൽ യുവജനങ്ങൾ വഴിപിഴയ്ക്കുമ്പോൾ അവരെ കൗൺസിലിംഗിലൂടെ നേരെയാക്കാമെന്ന വിശ്വാസമാണ് എന്റെ നാട് ഇടനാട് ന്റെ പ്രവർത്തകർക്കുള്ളത് .ജീവിത വിശുദ്ധിയിലൂടെ അത് സമൂഹത്തിനു കാണിച്ചു കൊടുക്കുകയുമാണ് ജാതിക്കും മതത്തിനും അതീതമായി പ്രവർത്തിക്കുന്ന  ഈ ചെറുപ്പക്കാർ ചെയ്യുന്നത് .

എന്റെ നാട് ഇടനാട് രക്ഷാധികാരി സിബി ചിറ്റാട്ടിൽ, വർക്കിംഗ്‌ കമ്മറ്റി പ്രസിഡന്റ്‌ ജ്യോതിഷ്, വർക്കിംഗ്‌ കമ്മിറ്റി സെക്രട്ടറി ഷൈജു, പ്രസിഡന്റ് ജോബിഷ്
സെക്രട്ടറി അരുൺ മേനാച്ചേരി, അംഗങ്ങൾ ആയ ബിനോയ്‌ താന്നിക്കൽ, അനീഷ്‌ ഒഴങ്കൽ, സുനീഷ് എന്നീ അംഗങ്ങളും നാട്ടുകാരും ഫ്ലെക്സ് ബോർഡ് സ്ഥാപിക്കുവാൻ മുൻ കൈ എടുത്തു.സോസൈറ്റിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണ നൽകുന്ന എസ്എൻഡിപി ഇടനാടിനോടും സൊസൈറ്റി ഭാരവാഹികൾ നന്ദി അർപ്പിച്ചു.എന്റെ നാട് ഇടനാട് മുൻകൈ എടുത്ത് ഒരു ആംബുലൻസ് സർവീസ് ആരംഭിക്കുവാനും ഈ യുവാക്കൾ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version