Kerala

കൈരളിശ്ലോകരംഗത്തിന്റെ ആഭിമുഖ്യത്തിൽ അക്ഷരശ്ലോക കളരി ആരംഭിക്കുന്നു

 

പാലാ :2025 മാർച്ച്‌ 30 ഞായറാഴ്ച മുതൽ കളരി ആസ്ഥാനത്ത്(പാലാ-ഇടനാട്,കോലത്ത് ബിൽഡിങ്സ്) വേനലവധിക്കാല കളരി ആരംഭിക്കുന്നു. ക്ലാസുകൾ ഓഫ് ലൈനിൽ ആയിരിക്കും തുടങ്ങുന്നത്.രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് കളരിയുടെ സമയം. 36 വർഷങ്ങൾക്കുമുൻപ് ശ്ലോകാചാര്യൻ കെ. എൻ. വിശ്വനാഥൻ നായർ രൂപം നൽകിയ ഈ കളരിയിൽ അദ്ദേഹത്തിന്റെ സുശിക്ഷണത്തിൽ അക്ഷരശ്ലോകം, കാവ്യകേളി എന്നിവയിൽ നിരവധിപേർ പരിശീലനം നേടുകയും സംസ്ഥാന തലത്തിലും ദേശീയതലത്തിലും അംഗീകാരങ്ങൾ നേടുകയും ഉണ്ടായി.

കവിതാ രചനയിലും സാന്നിധ്യമറിയിക്കുവാൻ അദ്ദേഹത്തിന്റെ ശിഷ്യർക്കായി. ഇപ്പോൾ കളരിയിൽ ക്ലാസുകൾ നയിക്കുന്നത് അദ്ദേഹത്തിന്റെ ശിഷ്യരായ ഡോ.അന്നപൂർണ്ണാദേവി,ഡോ.ആര്യാംബിക,ഡോ.പൂർണ്ണിമ,ശ്രീകാന്ത് താമരശ്ശേരി, ഡോ.ജയലക്ഷ്മി, ഡോ.ഹരിനാരായണൻ,സൗമ്യ താമരശ്ശേരി, അനുപ്രഭ,ഡോ.രമ്യ,ഡോ.ധന്യ,ഡോ.ലക്ഷ്മി രാധാകൃഷ്ണൻ,മുരളീകൃഷ്ണൻ, ഹരിശങ്കർ, ഇന്ദു സുനിൽ,

അനഘ.ജെ.കോലത്ത്,ആതിര,ഡോ.ബിനുശ്രീ,അഞ്ജന,ബാലു.എസ്.നായർ,ജയപ്രിയ,നീതു കുറ്റിമാക്കൽ,ദീപേഷ് തുടങ്ങിയവരായിരിക്കും. സൗജന്യമായ ഈ അക്ഷരകലാ പരിശീലനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൈരളീശ്ലോകരംഗം പ്രസിഡന്റ്  കെ. എൻ ജയചന്ദ്രനെയോ (9747946520), സെക്രട്ടറി ഡോ. ആര്യാംബികയെയോ (9446582617) അറിയിക്കുവാൻ താത്പര്യപ്പെടുന്നു.

കൈരളിശ്ലോകരംഗം പാലാ,ഇടനാട്. P. O
ഫോൺ 9747946520

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top