Kottayam

നീലൂർ പ്രൊഡ്യൂസർ കമ്പനി ഒന്നര കോടിയുടെ ഫ്രീസർ സ്ഥാപിക്കുന്നു; ഉദ്ഘാടനം 30 ന്, നീലൂർ ബ്രാൻഡ് ഉല്പന്നങ്ങൾ ഇനി കടൽ കടക്കും

നീലൂർ: കർഷകരേയും തൊഴിലാളികളെയും മുഖ്യധാരയിൽ എത്തിക്കുന്നതിനും അസംഘടിതരായ ഇവരെ ഒന്നിപ്പിക്കുന്നതിനും അവരുടെ ഉല്പന്നങ്ങൾക്ക് മികച്ച വിപണിയും ആധുനിക സങ്കേതികവിദ്യകളും നല്കുകയും അതുവഴി മൂല്യവർധിത ഉല്പന്നങ്ങൾ നിർമി ക്കുന്നതിനും വിഭാവനം ചെയ്ത് രൂപീകൃതമായ നീലൂർ പ്രൊഡ്യൂസർ കമ്പനി ഒന്നര കോടി രൂപ ചെലവഴിച്ച് ഫ്രീസർ യൂണിറ്റ് സ്ഥാപിക്കുന്നു.

നിർമാണം പൂർത്തിയാക്കിയ ഫ്രീസർ യൂണിറ്റിൻ്റെ ഉദ്ഘാടനം 30 ന് ഉച്ചകഴിഞ്ഞ് 2 ന് നടക്കുമെന്ന് കമ്പനി ചെയർമാൻ മത്തച്ചൻ ഉറുമ്പുകാട്ട് പത്രസമ്മേളനത്തിൽ അറിയിച്ചു.

നൂറു ടൺ സംഭരണശേഷിയുള്ള ഫ്രീസർ യൂണിറ്റിൻ്റെ ഉദ്ഘാടനം കൃഷി മന്ത്രി പി.പ്രസാദ് നിർവഹിക്കും. മാണി സി.കാപ്പൻ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന സമ്മേളനം ജോസ് കെ.മാണി എം.പി. ഉദ്ഘാടനം ചെയ്യും. എസ്പോർട്ട് ആൻഡ് ഇംപോർട്ട് സർട്ടിഫിക്കറ്റ് ഫ്രാൻസീസ് ജോർജ് എം. പി. പ്രകാശനം ചെയ്യും. നബാർഡ് ചീഫ് ജനറൽ മാനേജർ ബൈജു കുറുപ്പ് പദ്ധതി വിശദീകരിക്കും.
കമ്പനി ചെയർമാൻ മത്തച്ചൻ ഉറുമ്പുകാട്ട് സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പി, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ,കേരള ബാങ്ക് ബോർഡ് മെമ്പർ ഫിലിപ്പ് കുഴികുളും , ജില്ലാ കൃഷി ഓഫീസർ ജോ ജോസഫ്,നബാർഡ് ഡിജിഎം.ജയിംസ് പി. ജോർജ്,വ്യവസായ ഓഫീസർ വി.ആർ രാകേഷ്, ജോയിൻ്റ് രജിസ്ട്രാർ കെ.വി സുധീർ, റെജി വർഗീസ് ഫാ. മാത്യു പാറത്തൊട്ടി തുടങ്ങിയവർ പ്രസംഗിക്കും. കമ്പനി സി.ഇ.ഒ. ഷാജി ജോസഫ് നന്ദി പറയും.

2016-ൽ തുടക്കം കുറിച്ച കമ്പനി ഇന്ന് 630 അംഗങ്ങളും 75 ലക്ഷം രൂപ മൂലധനവുമുള്ള കമ്പനിയായി. ആധുനിക സാങ്കേതികവിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കേരളത്തിൻ്റെ കാർഷി ക ഭൂപടത്തിൽ ഒരു കാർഷിക സംസ്കാരം ഉടലെടുക്കുന്നതിന് കമ്പനി സവിശേഷമായ ഊന്നൽ നല്കി കൊണ്ടിരിക്കുന്നു. ലോക വിപണിയെ പരിഗണിച്ച് സീസൺ ബാധകമാകാത്ത ഒരു കാർഷികോല്പന്ന സംസ്കരണതലത്തിലേക്ക് കമ്പനി ലക്ഷ്യം വയ്ക്കുന്നു. ചക്കയുടെയും കപ്പയുടെയും ചെറുതേനീനിൻ്റെയും മൂല്യവർധിത ഉല്പന്നങ്ങൾ നീലൂർ ബ്രാൻഡിൽ വിപണിയിൽ ലഭ്യമാണ്. മൂല്യ വർധിത ഉല്പന്നങ്ങൾ നിർമിക്കുന്നതിനും വിഭാഭവനം ചെയ്ത നൂതന ആശയമാണ് എഫ്.പി.ഒ.
നബാർഡ് അനുവദിച്ച എഫ്.പി.ഒ.യിൽ ഒന്നാണ് നീലൂർ ബാങ്കിന് ലഭിച്ചത്.

പത്രസമ്മേളനത്തിൽ മത്തച്ചൻ ഉറുമ്പ് കാട്ട് ,പി.എസ്. ശാർങ്ധരൻ,ഇഗ്നേഷ്യസ് നടുവിലേക്കുറ്റ്, ഫ്രാൻസീസ് വട്ടക്കുന്നേൽ, ആൽബിൻ കുന്നത്ത് എന്നിവർ പരിപാടികൾ വിശദീകരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top