പാലാ: 1972 ലെ വന്യ ജീവി സംരക്ഷണ നിയമം പരിഷ്ക്കരിക്കുക എന്ന ആവശ്യം ഉന്നയിച്ച് കേരള കോൺഗ്രസ് (എം) ൻ്റെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ നടത്തിയ പാർലമെൻ്റ് മാർച്ചിന് അഭിവാദ്യം അർപ്പിച്ച് കേരളാ കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാലായിൽ മാർച്ചും ധർണ്ണയും നടത്തി . ധർണ്ണ കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റി അംഗം സണ്ണി വടക്കേമുളഞ്ഞനാൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജോസുകുട്ടി പൂവേലിൽ, ജോർജ് വേരനാക്കുന്നേൽ, ടോമി തകടിയേൽ,

\ജിഷോ ചന്ദ്രൻകുന്നേൽ, ജോർജ്കുട്ടി ജേക്കബ്, മാത്തുക്കുട്ടി ചേന്നാട്ട്, കെ കെ ദിവാകരൻനായർ, ജോസ് ചടനാക്കുഴി, രാജൻ കിഴക്കേടത്ത്, കെ എം രാജു, രാമചന്ദ്രൻ അള്ളുംപുറം, കുര്യാച്ചൻ മണ്ണാറമറ്റം, സെബാസ്റ്റ്യൻ കുന്നക്കാട്ട്, ബിനോയ് പുളിക്കൻ, സജി കൊട്ടാരമറ്റം, ഫ്രാൻസീസ് ഐക്കര, ബേബി വെള്ളിയേപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.

