പാലാ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന അവധിക്കാല വോളിബോൾ പരിശീലനത്തിന് ഏപ്രിൽ മാസം രണ്ടാം തീയതി രാവിലെ 7 മണിക്ക് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കം കുറിക്കും 14 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള ആൺകുട്ടികൾക്ക് വേണ്ടിയാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത് പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ രാവിലെ 7 മണിക്ക് മുമ്പായി രജിസ്ട്രേഷൻ എടുക്കേണ്ടതാണ്.

സംസ്ഥാന സ്പോർട്സ് കൗൺസിൽ കോച്ചുകളുടെ സേവനം ലഭ്യമാണ്. പല നഗരസഭ ചെയർമാൻ ശ്രീ തോമസ് പീറ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നതും പാലാ നഗരസഭ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ചീരാൻകുഴി മുഖ്യാതിഥിയായിരിക്കും. ഡോക്ടർ സണ്ണി വി സക്കറിയ, അഡ്വക്കേറ്റ് സന്തോഷ് മണർകാട്, ബിനോജ് പി ജോണി,ശ്രീ ജോർജ് വർഗീസ്, ശ്രീ ബിജു,സോമൻ സിജോ ടോമി തോമസ്, ബിജോ ചാലി,ബിനു,മാത്യു തുടങ്ങിയവർ ഈ ക്യാമ്പിന് നേതൃത്വം നൽകും.

