Kottayam

ആശയ്ക്കുലകിൽ അതിരുണ്ടാമോ ?അതിരുകളില്ലാത്ത ആശ്വാസം ആശാ വർക്കർമാർക്ക് ,മുത്തോലിയിൽ നിന്ന്

പാലാ:ആശമാർക്ക് ആശ്വാസമായി മുത്തോലി ഗ്രാമ പഞ്ചായത്ത്‌ . 7000 രൂപ പ്രതിമാസ അധിക വേതനം നൽകാൻ ബിജെപി ഭരിക്കുന്ന പഞ്ചായത്ത് ബജറ്റിൽ പ്രഖ്യാപനം

കോട്ടയം : ആശ പ്രവർത്തകർക്ക് പ്രതിമാസം 7000 രൂപ അധികമായി നൽകാൻ ബിജെപി ഭരിക്കുന്ന പാലാ മുത്തോലി പഞ്ചായത്ത്‌.
നിർണ്ണായക പ്രഖ്യാപനം പഞ്ചായത്തിന്റെ 2025 – 26 ബജറ്റിൽ.

സർക്കാർ കൊടുക്കുന്ന വേതനത്തിന് തുല്യ തുക നൽകാൻ ആണ് പഞ്ചായത്ത്‌ ഭരണ സമിതിയുടെ തീരുമാനമെന്ന് മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൺജിത്ജി മീനാഭവൻ അറിയിച്ചു.

ആശാ വർക്കർമാർക്ക് മാത്രമായി ബജറ്റിൽ മാറ്റി വെച്ചത് 12 ലക്ഷം രൂപയാണ്. ഒരു വർഷം ആശ പ്രവർത്തകർക്ക് അധികമായി ലഭിക്കുന്ന എൺപത്തി നാലായിരം രൂപയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top