Kerala

പാലാ ജനറൽ ആശുപത്രിയ്ക്കായി വീണ്ടും ജോസ് കെ.മാണി എം.പിയുടെ കൈതാങ്ങ്:മൊബൈൽ ഡിസ്പൻസറിക്കായി വാഹനത്തിന് 10 ലക്ഷം രൂപ കൂടി അനുവദിച്ചു

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിലേയ്ക് മൊബൈൽ സിസ്പൻസറിക്കായി വാഹനസൗകര്യം ലഭ്യമാക്കുവാൻ പത്ത് ലക്ഷം രൂപ യുടെ ഭരണാനുമതി ലഭ്യമാക്കിയതായി ജോസ്.കെ.മാണി എം.പി.അറിയിച്ചു.ഈ വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചിരിക്കുന്നത്.
ഇതിന് ജില്ലാ കളക്ടറുടെ ഭരണാനുമതി ഉത്തരവ് ആരോഗ്യ വകുപ്പിന് ലഭ്യമാക്കിയതായി അദ്ദേഹം അറിയിച്ചു.
ഈ വർഷം രണ്ടാം തവണയാണ് ആശുപത്രിക്കായി തുക അനുവദിക്കുന്നത്.നേരത്തെ ക്യാൻസർ വിഭാഗത്തിൽ റേഡിയേഷൻ ബ്ലോക്കിനായി 2.45 കോടി രൂപയും അനുവദിച്ചിരുന്നു.
ആശുപത്രിയിൽ കേന്ദ്രീകൃത ഓക്സിജൻ സിസ്റ്റം ഏർപ്പെടുത്തുന്നതിനും ആംമ്പുലൻസിനും നേരത്തെ തുക ലഭ്യമാക്കിയിരുന്നു. കേന്ദ്ര ആറ്റോമിക് എനർജി വകുപ്പിൽ നിന്നും റേഡിയേഷൻ ഉപകരണത്തിനായി 5 കോടി രൂപയുടെ സഹായവും ലഭ്യമാക്കി.
ആധുനിക രോഗനിർണ്ണയ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് ഉപകരണങ്ങൾക്കായി ശ്രമങ്ങൾ നടന്നുവരുന്നതായും ജോസ്.കെ.മാണി എം.പി.പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top