
ഈരാറ്റുപേട്ട: പ്രവിത്താനത്ത് സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഈരാറ്റുപേട്ട മറ്റക്കാട് സ്വദേശി ഇബ്രാഹിംകുട്ടി (58) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മാർട്ടിൻ എന്നയാൾക്ക് ഗുരുതര പരിക്കുണ്ട്. കാലിനും തലക്കും ഗുരുതര പരിക്കുണ്ടെന്നാണ് വിവരം. പ്രവിത്താനം-പ്ലാശനാൽ റോഡിൽ പള്ളിക്ക് സമീപം രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്.
ഇബ്രാഹിം സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. ഇരുവരേയും പാലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും എത്തിക്കുകയായിരുന്നു.വെൺമണി സ്വദേശിയുടേതാണ് കാർ. സ്കൂട്ടർ വെട്ടിച്ചതാണ് അപകട കാരണമെന്നാണ് കാർ ഡ്രൈവർ പറയുന്നത്.

