പാലാ : വലവൂർ റൂട്ടിൽ ബോയ്സ് ടൗൺ ജങ്ഷനിൽ ഇരു വ്യക്തികളും പരസ്പ്പരം ആരോപണം ഉന്നയിച്ചിരുന്ന തോട്ടിലേക്ക് മാലിന്യമൊഴുക്കിയ പരാതി യിൽ ഇന്ന് പി ഡബ്ലിയൂഡി അധികൃതർ അന്വേഷണത്തിനെത്തി. ഉദ്യോഗസ്ഥ സാന്നിധ്യത്തിൽ സ്ളാബ് നീക്കിയപ്പോൾ ഇരു കൂട്ടരുടെയും വെള്ളമൊഴുക്ക് കാണുവാൻ സാധിച്ചു .എന്നാൽ മലിനജലമല്ല വന്നു കൊണ്ടിരുന്നത് .ഉറവ ജലമാണെന്നു പറയപ്പെടുന്നു .

ഇതേ തുടർന്ന് രണ്ട് സ്വകാര്യ വ്യക്തികളയുടെയും ഓട അടക്കുവാൻ നിർദ്ദേശം നൽകുമെന്ന് പി ഡബ്ലിയൂ ഡി ഉദ്യോഗസ്ഥർ കോട്ടയം മീഡിയയോട് പറഞ്ഞു .രാവിലെ പതിനൊന്നോടെയാണ് പി ഡബ്ലിയൂ ഡി ഉദ്യോഗസ്ഥർ ജെ സി ബി യുമായി എത്തിയത് .ഇരു വിഭാഗത്തും ആളുകൾ എത്തി കാര്യങ്ങൾ ഉദ്യോഗസ്ഥരോട് പറഞ്ഞു .പാലാ ബേക്കറി ഉടമ റോയിയും ;തൊട്ടടുത്ത ഫ്ലാറ്റ് ഉടമ കുര്യാക്കോച്ചനും (സിറിയക് കാപ്പിൽ)തൊട്ടടുത്ത വീട്ടുടമ കുഞ്ഞുമോൻ പാലയ്ക്കലും അവരുടെ സ്ത്രീകളടക്കമുള്ള കുടുംബാംഗങ്ങളും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു .
ആളുകൾ കൂടുന്നത് കണ്ടപ്പോൾ നാട്ടുകാരും കൂടി .നാട്ടുകാരും ഇരു പക്ഷങ്ങളിൽ ചേർന്ന് അഭിപ്രായങ്ങൾ പറയുന്നുണ്ടായിരുന്നു .ഉദ്യോഗസ്ഥർ പോയതോതോടെ നാട്ടുകാരും പിരിഞ്ഞു പോയി .ഇതിനിടയിൽ റോയിയുടെ കുടുംബാംഗങ്ങൾ കോട്ടയം മീഡിയ ഈ പ്രശ്നത്തിൽ യൂട്യൂബ് ചെയ്തിട്ട് പിൻവലിച്ചതിനെതിരെയും ആക്ഷേപം ഉന്നയിച്ചു .അതേസമയം കോട്ടയം മീഡിയ റോയിയുടെ പക്കൽ നിന്നും അര ലക്ഷം രൂപാ വാങ്ങിയെന്നു കുര്യാക്കോച്ചൻ .തോമസ് ടി കാപ്പൻ;കുഞ്ഞുമോൻ പാലക്കൽ തുടങ്ങിയവർ ആരോപണം ഉന്നയിക്കുന്നത് ഇപ്പോഴും തുടരുന്നുണ്ട് .പേണ്ടാനം വയലിലുള്ള ഉന്നതനായ രാഷ്ട്രീയ നേതാവും പണം പറ്റിയെന്ന് ആക്ഷേപം ഇവർ ഉന്നയിച്ചിരുന്നു .
എന്നാൽ ഇപ്രാവശ്യം ഇരു കൂട്ടരും സംയമനത്തോടെയാണ് ഇടപെട്ടത് .കഴിഞ്ഞ തവണ മാണി സി കാപ്പൻ എം എൽ എ സ്ഥലത്ത് വന്നു കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ഇരു കൂട്ടരും വാക്കേറ്റം ഉണ്ടാക്കുകയും മാണി സി കാപ്പൻ സ്ഥലത്ത് നിന്നും നിഷ്ക്രമിക്കുകയും ചെയ്തിരുന്നു .എന്നാൽ ഇത്തവണ ഇരു കൂട്ടരും സമാധാനപരമായാണ് പെരുമാറിയത് .അതുകൊണ്ടു തന്നെ ഉരുണ്ടു കൂടിയ സംഘർഷം ഇല്ലാതാവുകയായിരുന്നു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

