പാലാ :ആരാധ്യനായ ജോർജ് പുന്നക്കോട്ടിൽ പിതാവിനെ വരെ കള്ളക്കേസിൽ കുടുക്കിയിരിക്കയാണ് പിണറായി ഭരണം .വനം വകുപ്പിന്റെ ജീപ്പിന്റെ കണ്ണാടി പിതാവ് എറിഞ്ഞുടച്ചു എന്നാണ് കേസ് .ഈശ്വര വിശ്വാസികളുടെ വോട്ട് വാങ്ങി വിജയിച്ച ഒരു കൂട്ടർ അവിടെയുണ്ട് .എത്രയും വേഗം കേസ് പിൻവലിച്ച് പുന്നക്കോട്ടിൽ പിതാവിനോട് മാപ്പ് പറയണമെന്നാണ് ഞങ്ങൾക്ക് പറയുവാനുള്ളത്.ബഫർസോൺ വിഷയത്തിൽ സർക്കാരിന്റെ കരി നിയമങ്ങൾക്കെതിരെയും ;മാർ പുന്നക്കോട്ടിൽ പിതാവിനെ കള്ളക്കേസിൽ കുടുക്കിയതിനെതിരെയും കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ധർണ്ണ സമരം പാലാ കുരിശുപള്ളിക്കവലയിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അപു ജോൺ ജോസഫ്.

ബഫർസോൺ വിഷയത്തിൽ കർഷകരോട് ആശങ്കപ്പെടേണ്ട എന്ന് പറയുന്ന ജലസേചന മന്ത്രി റോഷി അഗസ്റ്റിന് മാത്രമേ ഇപ്പോൾ ആശങ്ക ഇല്ലാതുള്ളൂ എന്നതാണ് അവസ്ഥഎന്നും കേരളാ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ് കൂട്ടിച്ചേർത്തു.
നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട് അധ്യക്ഷത വഹിച്ച യോഗത്തിൽ സന്തോഷ് കാവുകാട്ട്;തങ്കച്ചൻ മണ്ണൂശ്ശേരി ;തോമസ് ഉഴുന്നാലി ;മാത്തച്ചൻ പുതിയിടത്തുചാലിൽ;ജെയിംസ് ചാടണക്കുഴി അഡ്വ ജോബി കുറ്റിക്കാട്ട് ;ഡിജു സെബാസ്ററ്യൻ ;പി കെ ബിജു ;ഷിബു പൂവേലി ;സബ് ഓലിക്കര ;ജോഷി വട്ടക്കുന്നേൽ ;ജോസ് എടേട്ട് എന്നിവർ പ്രസംഗിച്ചു .

