പാലാ: മിൽക് ബാർ ഭാഗത്ത് നിരന്തര അപകട ഭീഷണി ഉയർത്തി നിന്ന ഭീമൻ ആൽമരം പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്ററും സംഘവും വെട്ടി നിർത്തി അപകട ഭീഷണി ഒഴിവാക്കി.

കോട്ടയം ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് ഇന്ന് രാവിലെ ചെയർമാനും സംഘവും എത്തിയത്.കൂടാതെ മീനച്ചിൽ താലൂക്ക് വികസന സമിതി യോഗത്തിൽ ജോസുകുട്ടി പൂവേലിൽ ,പീറ്റർ പന്തലാനി ,ആൻ്റണി ഞാവള്ളിൽ തുടങ്ങിയവർ നിരന്തരമായി ഈ ആൽമരം കാൽനടക്കാർക്കും ,വ്യാപാരികൾക്കും സൃഷ്ടിക്കുന്ന ഭീഷണിയെ കുറിച്ച് ആർ.ഡി.ഒ യുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
ചിലർ ആൽമരം വെട്ടുന്നതിനെതിരെ കേസ് കൊടുത്തിരുന്നെങ്കിലും ജില്ലാ കളക്ടറുടെ ഇടപെടലിൽ ആ കടമ്പയും മറികടന്നാന്ന് ഇപ്പോൾ ആൽമര ഭീഷണിയെ ചെയർമാൻ തോമസ് പീറ്ററും സംഘവും വെട്ടി ഒതുക്കിയത് .

