പാലാ പഴയ ബസ് സ്റ്റാൻഡില്‍ ലഹരിയില്‍ ഇതര സംസ്ഥാനക്കാർ ഏറ്റുമുട്ടി.ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. മദ്യ ലഹരി ബഹളമുണ്ടാക്കുയും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

തുടർച്ചയായി പാലാ ടൗണിലും ബസ് സ്റ്റാൻഡ് പരിസരത്തും ഇത്തരത്തില്‍ ലഹരി സംഘങ്ങള്‍ ഏറ്റുമുട്ടുന്നത് പതിവാണ്. ഞായറാഴ്ചകളില്‍ ഇവരെ ഭയന്ന് ബസ് സ്റ്റാൻഡില്‍ നില്‍ക്കാൻ പോലും ആളുകള്‍ക്ക് ഭയമായി മാറിയിട്ടുണ്ട്.
കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം ഇതരസ്ഥാനക്കാർക്കിടയില്‍ വർധിക്കുന്നുണ്ടെന്നു സമീപകാല പോലീസ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഇതര സംസ്ഥാനക്കാർ താമസിക്കുന്ന ക്യാമ്ബുകളില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്നു കഞ്ചാവ് വില്പന ഉള്‍പ്പെടെ സജീവമായി നടക്കുന്നുണ്ട്. ഇത്തരക്കാർക്കെതിരെ പോലീസ് നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്

