
കിളിരൂർ സെൻ്റ് ഫ്രാൻസിസ് ഡി സാലസ് പള്ളിയുടെ തിരുവാർപ്പിലുള്ള സെൻ്റ് മേരീസ് ചാപ്പലിൽ മോഷണം.കാസ, പീലാസ, നിലവിളക്ക് തുടങ്ങിയവ മോഷണം പോയി. പ്രഭാതമണി അടിക്കാൻ ട്രസ്റ്റി ഇന്നു രാവിലെ 6 ന് ചാപ്പലിൽ എത്തിയപ്പോഴാണു മോഷണം നടന്നതായി അറിഞ്ഞത്.
അൾത്താരയിലെ വസ്തുക്കൾ നശിപ്പിക്കുകയുംജനാലകൾക്കും കതകിനും കേടുപാടുകൾ വരുത്തിയിട്ടുമുണ്ട്.അൻപതിനായിരം രൂപയുടെ വസ്തുക്കളാണ് നഷ്ടപ്പെട്ടത്.കുമരകം സ്റ്റേഷനിൽ പരാതിപ്പെട്ടതിനെ തുടർന്നു പൊലീസ് സംഭവസ്ഥലത്ത് എത്തുകയും മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു വരുന്നു. ഉച്ചയോടെ ഫോറൻസിക് വിഭാഗം വിദഗ്ധരും സ്ഥലത്ത് എത്തും.

