
കാഞ്ഞിരപ്പള്ളി: രാഷ്ട്രീയക്കാരുടെയും ,മത സാമൂഹിക നേതാക്കളുടെയും മനസിലുള്ള ആശയക്കൾക്ക് പൊതുസമൂഹത്തിലേക്ക് ഇറങ്ങി ചെന്ന് മിഴിവ് പകരുന്നവരാണ് അനൗൺസ്മെൻ്റ് തൊഴിലാളികളെന്ന് കാഞ്ഞിരപ്പള്ളി എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അഭിപ്രായപ്പെട്ടു .ശബ്ദ കലാകാരൻമാരുടെ സംഘടനയായ നാവ് ( NAV) ൻ്റെ ഏഴാമത് സംസ്ഥാന കുടുംബ സംഗമം കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ.
നിങ്ങളുടെ നാവുകൾ ചലിച്ചില്ലെങ്കിൽ പല കാര്യങ്ങളും പൊതു സമൂഹം അറിയാതെ പോവും. പക്ഷെ ശബ’ ദ കലാകാരൻമാരെ അവരുടെ ജീവിത സായാഹ്നത്തിൽ താങ്ങും തണലുമേകാൻ എന്നെ കൊണ്ട് പറ്റുന്ന പോലെ ഞാൻ സർക്കാരിൻ്റെ സത്വര ശ്രദ്ധ പതിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
വിവിധ മേഖലകളിൽ പ്രാഗത്ഭൃം തെളിയിച്ച മഹത് വ്യക്തികളെ എം.എൽ.എ ആദരിച്ചു
വിഴിക്കത്തോട് ജയകുമാർ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ സാജൻ കുന്നത്ത്, അശ്വതി മധു, യു.എൻ ചന്ദ്രൻ, ജെസി ഷാജൻ ,സജീവ് പള്ളത്ത് ,എസ് ബിജു ,ബെന്നിച്ചൻ കട്ടച്ചിറ ,പഴയിടം മുരളി ,തല വടി കഷ്ണൻ കുട്ടി, ബേബിച്ചൻ എർത്തയിൽ ,മാത്യൂ ചാക്കോ വെട്ടിയാങ്കൽ ,സുനിൽ കാഞ്ഞിരപ്പള്ളി ,ഷിജു വർഗീസ്’ ഉണ്ണി ,കെ.കെ വിശ്വംഭരൻ ,കെ എസ് വാവ എന്നിവർ പ്രസംഗിച്ചു.

