ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖരെ തിരഞ്ഞെടുത്തു. തീരുമാനം കോർ കമ്മിറ്റിയിൽ അറിയിച്ചു. കെ സുരേന്ദ്രൻ്റെ പകരക്കാരനായാണ് രാജീവ് ചന്ദ്രശേഖർ നിയോഗിതനായിരിക്കുന്നത്. അതുകൊണ്ടുതന്നെ കെ സുരേന്ദ്രൻ അധികം വൈകാതെ അധ്യക്ഷപദവി ഒഴിയും. ബിഡിജെഎസ്, ക്രൈസ്തവസഭ തുടങ്ങിയ സമുദായ സംഘടനകളെ ഒപ്പം നിർത്തിയിട്ടും ബിജെപിക്ക് കേരളത്തിൽ വേണ്ടത്ര വളർച്ച ഉണ്ടാകുന്നില്ലെന്ന് കേന്ദ്രനേതൃത്വം മനസ്സിലാക്കുകയും തുടർന്ന്, വരുന്ന തിരഞ്ഞെടുപ്പിൽ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും കേന്ദ്രനേതൃത്വം നേരിട്ട് ഇടപെടും എന്ന് വ്യക്തമാക്കുകയും ചെയ്ത സന്ദർഭത്തിലാണ് സംസ്ഥാന അധ്യക്ഷനായി കേന്ദ്ര നേതൃത്വത്തിൻ്റെ വിശ്വസ്തനായ രാജീവ് ചന്ദ്രശേഖരനെ തിരഞ്ഞെടുത്തിരിക്കുന്നത്.

പുതിയ സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുത്തിലൂടെ പാർട്ടിക്ക് പുതിയൊരു മുഖച്ഛായ ഉണ്ടാകും എന്നാണ് കേന്ദ്രം നേതൃത്വം വിലയിരുത്തുന്നത്.രണ്ടാം മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖർ. രണ്ടുപതിറ്റാണ്ടിന്‍റെ രാഷ്ട്രീയ അനുഭവത്തോടെയാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. മാറുന്ന കാലത്ത് വികസന രാഷ്ട്രീയത്തിന്‍റെ മുഖമായാണ് ദേശീയ നേതൃത്വം രാജീവിനെ അവതരിപ്പിക്കുന്നത്.
വരുന്ന തദ്ദേശ തെരെഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചടക്കുന്നതടക്കമുള്ള ചുമതലകളാണ് രാജീവ് ചന്ദ്രശേഖരനിലൂടെ ബിജെപി പറയാതെ പറയുന്നത്.പാലക്കാട് ഉപതെരെഞ്ഞെടുപ്പിലും ,പന്തളം നഗരസഭയിലടക്കമുള്ള ഗ്രൂപ്പിസം കേന്ദ്ര നേതൃത്വം വീക്ഷിക്കുന്നുണ്ട്. അതിന് ശേഷം 2026 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ ബി.ജെ.പി യെ രണ്ടക്ക സഖ്യയിലക്ക് എത്തിക്കുക എന്ന ഉത്തരവാദിത്വവും രാജീവ് ചന്ദ്രശേഖരനിലുടെ ബിജെപി കേന്ദ്ര നേതൃത്വം കാണുന്നു.
ശോഭാ സുരേന്ദ്രൻ ,കെ സുരേന്ദ്രൻ ,എം.ടി രമേഷ് ,കൃഷ്ണ ദാസ് ,എ എൻ രാധാകൃഷ്ണൻ എന്നീ ഗ്രൂപ്പ് മാനേജർമാരെ വിശ്വാസത്തിലെടുത്തും എന്നാൽ അമിത അവകാശ വാദങ്ങൾ നിരസിച്ചു കൊണ്ടു മുള്ള സമദൂര നയമായിരിക്കും രാജീവ് ചന്ദ്രശേഖർ നടപ്പിലാക്കുക

