സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ.എം.എസ്,എ കെ ജി ദിനാചാരണം നടത്തി. സിപിഐഎം കടനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എ സെബാസ്റ്റ്യൻന്റെ അധ്യക്ഷദയിൽ ചേർന്നയോഗം ഉദ്ഘാടനം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു.എ കെ ജി യും ഈയെമ്മെസും എന്നും മാതൃക ജീവിതം നയിച്ച് സമൂഹത്തിനാകെ മാതൃക കാട്ടിയവരാണെന്ന് ലാലിച്ചൻ ജോർജ് അഭിപ്രായപ്പെട്ടു.

ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയ് ജോർജ് രമാമോഹൻ, ഏരിയ സെക്രെട്ടറി കുര്യാക്കോസ് ജോസഫ്, ബി രമേഷ്, തോമസ് മാത്യു,സി എം സിറിയക്,അനൂപ് കെ കുമാർ, വി കെ മോഹനൻ, എം ആർ സതീഷ്,ഐസക് ഐസക് എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. യോഗത്തിന് ലോക്കൽ കമ്മിറ്റി അംഗം കെ ജി ഷാജൻ സ്വാഗതം പറഞ്ഞു.

