പാലാ: വള്ളിച്ചിറയിലുള്ള സിവിൽ സപ്ളൈസ് ഗോഡൗണിന് തീപിടിച്ചു.ഇന്ന് വെളുപ്പിനാണ് തീ പിടിച്ചത്. സ്വിച്ച് ബോർഡിൽ നിന്നും തീ പടർന്നു എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാശനഷ്ട്ടങ്ങൾ കണക്കാക്കി വരുന്ന തെയുള്ളു. അതിൻ്റെ ഭാഗമായി അരി തൂക്കി നോക്കുന്ന പണികൾ പുരോഗമിക്കുകയാണ്.

അതേ സമയം പുത്തൻ ഗോഡൗണിലെ സുരക്ഷാ മാനദണ്ഡങ്ങതിൽ ജനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു. തീപിടുത്തത്തിൽ ജീവനക്കാരുടെ നിരുത്തരവാദിത്വവും കാരണമാണെന്ന് നാട്ടുകാർ ആരോപിച്ചു.ലക്ഷകണക്കിന് രൂപയുടെ മുതൽ സൂക്ഷിക്കുന്ന ഈ ഗോഡൗണിലെ ഇ.എൽ.സി.ബി ഓഫ് ചെയ്തിരുന്നില്ലെന്നും ജനങ്ങർ പരാതി ഉന്നയിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും നാട്ടുകാർ പറഞ്ഞു.
വെളുപ്പിന് നാലിനുണ്ടായ തീപിടുത്തം സമയത്ത് തന്നെ പാലാ ഫയർഫോഴ്സ് പാഞ്ഞെത്തിയത് കൊണ്ടാണ് നിയന്ത്രണത്തിലായത്.

