കേരളത്തെ ഒരു നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റുവാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധം – ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു

പാലാ സർക്കാർ പോളിടെക്‌നിക് കോളേജിൽ നാലു കോടി രൂപ ചിലവാക്കി 2600 സ്ക്വയർ മീറ്ററിൽ നിർമ്മിക്കുന്ന വർഷോപ്പ് – ആഡിറ്റോറിയം ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ശാസ്ത്ര സാങ്കേതിക രംഗത്ത് സ്ഫോടനാത്മകമായ മാറ്റങ്ങൾ ഉണ്ടാകുന്ന ഈ കാലഘട്ടത്തിൽ, മാറ്റങ്ങളെ അതാത് സന്ദർഭങ്ങളിൽ പിടിച്ചെടുത്തു മുന്നോട്ടുപോകുന്ന ഒരു സമൂഹത്തിനു മാത്രമേ മത്സരാധിഷ്ഠിതമായ ഈ ലോകത്ത് പിടിച്ചുനിൽക്കാൻ സാധിക്കുകയുള്ളൂ എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പാലാ എംഎൽഎ മാണിസി കാപ്പൻ അധ്യക്ഷനായ യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ ശ്രീ തോമസ് പീറ്റർ, പാലാ ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ പിടിഎ വൈസ് പ്രസിഡന്റ് ശ്രീ സന്തോഷമാർ പൂർവവിദ്യാർഥി സംഘടനയുടെ സെക്രട്ടറി ശ്രീ സ്റ്റെഫിൻ ബെന്നി, ഇലക്ട്രിക്കൽ വിഭാഗം എച്ച് ഒ ഡി ശ്രീമതി ബിനു ബി ആർ എന്നിവർ ആശംസകൾ അർപ്പിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിൻ ഡയറക്ടർ ഡോക്ടർ സോളമൻ പി എ സ്വാഗതവും, കോളേജ് പ്രിൻസിപ്പാൾ ശ്രീമതി റീനു ബി ജോസ് കൃതജ്ഞതയും രേഖപ്പെടുത്തി.

